തളിപ്പറമ്പ്: പാലകുളങ്ങരയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോ റിക്ഷയുടെ മുകളിൽ മരം പൊട്ടിവീണ് അപകടം. ഇന്ന് ഉച്ചക്കായിരുന്നു അപകടം. ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നുവെങ്കിലും ഡ്രൈവറും യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.മുയ്യം മുണ്ടേരിയിലെ എൻ പി ശംസുദ്ധീൻറെ ഓട്ടോറിക്ഷയ്ക്ക് മുകളിലാണ് മുരിങ്ങമരം പൊട്ടി വീണത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഓട്ടോറിക്ഷ ഡ്രൈവർമാർ ആണ് മരം മുറിച്ചു മാറ്റിയത്. തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തി.
Content Highlight: An accident occurred at Palakulangara, Taliparamba






























.png)






