കല്യാശ്ശേരി:ദുബായിയിൽ നിന്നും നാട്ടിലേക്കുള്ള വഴിയിൽ കല്യാശ്ശേരി പാറക്കടവ് സ്വദേശി ടി.പി. ബിജോയ് (45) മരണപ്പെട്ടു.
ഞായറാഴ്ച വൈകീട്ട് കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങി വീട്ടിലെത്താനിരിക്കേ അസ്വസ്ഥത തോന്നിയതിനെ തുടർന്ന് പാപ്പിനിേശ്ശേരി എം എം ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അമ്മ മരണപ്പെട്ടതിനാൽ മാർച്ച് അവസാനം നാട്ടിൽ വന്ന് മെയ് ഒന്നിന് വീണ്ടും ഗൾഫിലേക്ക് മടങ്ങിയതായിരുന്നു. വീണ്ടും നാട്ടിലേക്ക് എത്തുന്നതിനിടയിലാണ് മരണം തട്ടിയെടുത്തത്.
പാതാവ്: കല്യാശ്ശേരി പാറക്കടവിലെ പട്ടത്ത് വിജയൻ (മുൻ വെസ്റ്റേൺ ഇന്ത്യാ വുഡ്സ് തൊഴിലാളി).അമ്മ: പരേതയായ ടി.പി.ശോഭന. ഭാര്യ: ഭാഗ്യലക്ഷ്മി (അധ്യപിക, ഹാപ്പി കിഡ്സ് എരിപുരം). മകൾ: നയോണിക (ഏഴാം ക്ലാസ് വിദ്യാർത്ഥിനി ,നെ രുവമ്പ്രം എ യു പി സ്കൂൾ).സഹോദരി: ടി.പി. ലസിത
സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പാളിയത്ത് വളപ്പിലെ നായർ സമുദായ ശ്മശാനമായ സ്മൃതി സ്ഥലിൽ.
Content Highlight: A native of Kalyasseri passed away while on the way home from the Gulf





































