മോറാഴ :സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി. കണ്ണൂർ എകെജി സ്മാരക സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം. ഏറെക്കാലം മോറാഴ വീവേഴ്സ് സൊസൈറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
അടിയന്തിരാവസ്ഥയ്ക്ക് മുന്നേ 1964 ൽ പാർട്ടി മെബർഷിപ്പിൽ വന്ന സഖാവ് അവിഭക്ത അന്തൂരിലെ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ നടത്തി. രാജേട്ടനുമൊപ്പം ഏറെക്കാലം മോറാഴ ലോക്കൽ കമ്മറ്റിയിൽ ഒരുമിച്ച് പ്രവർത്തിക്കുകയുണ്ടായി. പിന്നീട് ബക്കളം ലോക്കൽ കമ്മറ്റി രൂപീകൃതമായതിന് ശേഷം അദ്ദേഹം ലോക്കൽ സെക്രട്ടറിയാകുകയും ചെയ്തു. ഈ കാലത്തെ സഖാവിന്റെ കൂടെയുള്ള പ്രവർത്തനാനുഭവം ഊഷ്മളവും, അവിസ്മരണീയവുമാണ്. ഏറെക്കാലം മോറാഴ വീവേഴ്സ് സൊസൈറ്റിയുടെ സെക്രട്ടറിയായും, കെസിഇയു ജില്ലാ പ്രസിഡൻ്റായും പ്രവർത്തിച്ച സഖാവ് മികച്ച സഹകാരിയും സംഘാടകനുമായിരുന്നു.
രാവിലെ 11 മണിമുതൽ വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാല് മണിക്ക് സംസ്കരിക്കും.
Content Highlight: M Rajagopalan





































