'എം.വി ഗോവിന്ദനെ ചെളി വാരിയെറിയാൻ ജയരാജന്റെ ഗൂഢാലോചന; ഇനി സി.പി.എമ്മിലേക്ക് ഒരു തിരിച്ചുപോക്കില്ല': ടി.കെ ഗോവിന്ദൻ എം.എൽ.എ

'എം.വി ഗോവിന്ദനെ ചെളി വാരിയെറിയാൻ ജയരാജന്റെ ഗൂഢാലോചന; ഇനി സി.പി.എമ്മിലേക്ക് ഒരു തിരിച്ചുപോക്കില്ല': ടി.കെ ഗോവിന്ദൻ എം.എൽ.എ
Jul 6, 2026 11:17 AM | By Sufaija PP

കണ്ണൂര്‍: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം വി ജയരാജന് ഗൂഡോദ്ദേശമുണ്ടെന്ന് ടി കെ ഗോവിന്ദൻ എം എൽ എ. എം വി ഗോവിന്ദനെ കൂടുതൽ മോശമാക്കാനാണ് ഈ നീക്കത്തിലൂടെ ജയരാജൻ ശ്രമിക്കുന്നത്. ഗോവിന്ദനെ കൂടുതൽ ചെളി വാരി എറിയിക്കണമെന്നാണ് ജയരാജന്റെ ആഗ്രഹം. ഇതിനു പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ട്. അതാണ്‌ അനവസരത്തിൽ ഇത്തരം പരാമർശങ്ങൾ ഇപ്പോൾ ഉണ്ടായത് എന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇനി സി പി എമ്മിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. ഒരു പാർട്ടിയിലേക്കും ഇനിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം ചവിട്ടി പുറത്താക്കിയപ്പോൾ രണ്ടും കൈയും നീട്ടി സ്വീകരിച്ചവരാണ് ജനങ്ങൾ. ആ ജനങ്ങളെ തള്ളിക്കളയില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്വതന്ത്ര എം എൽ എ ആയി ജനങ്ങളെ സേവിക്കുമെന്നും ഉറപ്പിച്ചു പറഞ്ഞു. തെറ്റ് പറ്റിയത് പാർട്ടിക്കാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും ടി കെ ഗോവിന്ദൻ എംഎൽഎ വ്യക്തമാക്കി.

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം വി ജയരാജന് ഗൂഡോദ്ദേശമുണ്ടെന്നും, എം വി ഗോവിന്ദനെ കൂടുതൽ മോശമാക്കാനാണ് ശ്രമമെന്നും, ഗോവിന്ദനെ കൂടുതൽ ചെളി വാരി എറിയിക്കണമെന്നാണ് ജയരാജന്റെ ആഗ്രഹം എന്നും അദ്ദേഹം ആവർത്തിച്ചു.

Content Highlight: 'Jayarajan conspired to sling mud at M.V. Govindan; there is no returning to the CPM now': T.K. Govindan MLA

Next TV

Related Stories
പനമ്പൂർ സ്വർണക്കൊള്ള: കണ്ണൂർ സ്വദേശികൾ ഉൾപ്പെടുന്ന പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് മംഗളൂരു പോലീസ്

Jul 6, 2026 09:58 PM

പനമ്പൂർ സ്വർണക്കൊള്ള: കണ്ണൂർ സ്വദേശികൾ ഉൾപ്പെടുന്ന പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് മംഗളൂരു പോലീസ്

പനമ്പൂർ സ്വർണക്കൊള്ള: കണ്ണൂർ സ്വദേശികൾ ഉൾപ്പെടുന്ന പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് മംഗളൂരു...

Read More >>
നിടിയേങ്ങ തോപ്പിലായിലെ ചെങ്കൽ ഖനന പ്രദേശത്ത് തിങ്കളാഴ്ചയും നാട്ടുകാരുടെ പ്രതിഷേധം

Jul 6, 2026 09:53 PM

നിടിയേങ്ങ തോപ്പിലായിലെ ചെങ്കൽ ഖനന പ്രദേശത്ത് തിങ്കളാഴ്ചയും നാട്ടുകാരുടെ പ്രതിഷേധം

നിടിയേങ്ങ തോപ്പിലായിലെ ചെങ്കൽ ഖനന പ്രദേശത്ത് തിങ്കളാഴ്ചയും നാട്ടുകാരുടെ...

Read More >>
പാച്ചേനി ദിനാചരണം:സംഘാടക സമിതി രൂപീകരണ യോഗം നടന്നു

Jul 6, 2026 09:50 PM

പാച്ചേനി ദിനാചരണം:സംഘാടക സമിതി രൂപീകരണ യോഗം നടന്നു

പാച്ചേനി ദിനാചരണം:സംഘാടക സമിതി രൂപീകരണ യോഗം നടന്നു...

Read More >>
പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; കണ്ണൂർ സ്വദേശി ഷാനവാസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

Jul 6, 2026 07:45 PM

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; കണ്ണൂർ സ്വദേശി ഷാനവാസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ...

Read More >>
ഉന്നത വിജയികളെ അനുമോദിച്ചു

Jul 6, 2026 07:41 PM

ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ...

Read More >>
നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി; വിവിധ സ്ഥാപനങ്ങളിൽ നിന്ന് 33000 രൂപ പിഴ ഈടാക്കി

Jul 6, 2026 07:39 PM

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി; വിവിധ സ്ഥാപനങ്ങളിൽ നിന്ന് 33000 രൂപ പിഴ ഈടാക്കി

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. വിവിധ സ്ഥാപനങ്ങളിൽ നിന്ന് 33000 രൂപ പിഴ...

Read More >>
Top Stories

News Roundup