സംസ്ഥാനത്ത് വീണ്ടും അവയവദാനം: ഏഴു വയസ്സുകാരൻ മടങ്ങുന്നത് കണ്ണൂർ സ്വദേശി ഉൾപ്പെടെയുള്ള അഞ്ചുപേർക്ക് പുതുജീവൻ നൽകി

സംസ്ഥാനത്ത് വീണ്ടും അവയവദാനം: ഏഴു വയസ്സുകാരൻ മടങ്ങുന്നത് കണ്ണൂർ സ്വദേശി ഉൾപ്പെടെയുള്ള അഞ്ചുപേർക്ക് പുതുജീവൻ നൽകി
Jul 6, 2026 01:15 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തില്‍ മരിച്ച എഴുവയസുകാരന്‍ ലോകനേനി യാഷ്‍വൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുക. ലോകനേനി യാഷ്‍വൻ്റെ അവയവവുമായി പോകുന്ന ആംബുലന്‍സിന് സുഗമമായി സഞ്ചരിക്കാന്‍ വഴിയൊരുക്കണമെന്ന് അറിയിപ്പ്. തിരുവനന്തപുരം കിംസ് ആശുപത്രി മുതല്‍ കോഴിക്കോട് ഇഖ്‌റ ആശുപത്രി വരെയാണ് ആംബുലന്‍സിന്റെ യാത്ര. ഇന്ന് രാവിലെ 11നാണ് ആംബുലന്‍സ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ജൂണ്‍ 26നാണ് ലോകനേനി യാഷ്‍വന് അപകടം സംഭവിച്ചത്. ഇന്നലെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ കരള്‍, വൃക്ക, നേത്രപടലങ്ങള്‍, ഹൃദയ വാല്‍വ് എന്നിവയാണ് ദാനം ചെയ്യുന്നത്.

കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മറ്റൊന്ന് കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലേക്കുമാണ് നല്‍കുക. നേത്രപടലങ്ങള്‍ തിരുവനന്തപുരം റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി ആശുപത്രിയിലേക്കും ഹൃദയ വാല്‍വ് ശ്രീചിത്ര ആശുപത്രിയിലേക്കുമാണ് നല്‍കുക.കോട്ടയം വിജയപുരം സ്വദേശിനിയായ നാലുവയസുകാരിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക സ്വീകരിക്കുന്നത്. കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ വൃക്ക സ്വീകരിക്കുന്നത് 17 വയസുള്ള കണ്ണൂര്‍ സ്വദേശിയാണ്.

Content Highlight: Organ donation in the state again: Seven-year-old leaves behind the gift of new life for five people.

Next TV

Related Stories
പനമ്പൂർ സ്വർണക്കൊള്ള: കണ്ണൂർ സ്വദേശികൾ ഉൾപ്പെടുന്ന പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് മംഗളൂരു പോലീസ്

Jul 6, 2026 09:58 PM

പനമ്പൂർ സ്വർണക്കൊള്ള: കണ്ണൂർ സ്വദേശികൾ ഉൾപ്പെടുന്ന പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് മംഗളൂരു പോലീസ്

പനമ്പൂർ സ്വർണക്കൊള്ള: കണ്ണൂർ സ്വദേശികൾ ഉൾപ്പെടുന്ന പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് മംഗളൂരു...

Read More >>
നിടിയേങ്ങ തോപ്പിലായിലെ ചെങ്കൽ ഖനന പ്രദേശത്ത് തിങ്കളാഴ്ചയും നാട്ടുകാരുടെ പ്രതിഷേധം

Jul 6, 2026 09:53 PM

നിടിയേങ്ങ തോപ്പിലായിലെ ചെങ്കൽ ഖനന പ്രദേശത്ത് തിങ്കളാഴ്ചയും നാട്ടുകാരുടെ പ്രതിഷേധം

നിടിയേങ്ങ തോപ്പിലായിലെ ചെങ്കൽ ഖനന പ്രദേശത്ത് തിങ്കളാഴ്ചയും നാട്ടുകാരുടെ...

Read More >>
പാച്ചേനി ദിനാചരണം:സംഘാടക സമിതി രൂപീകരണ യോഗം നടന്നു

Jul 6, 2026 09:50 PM

പാച്ചേനി ദിനാചരണം:സംഘാടക സമിതി രൂപീകരണ യോഗം നടന്നു

പാച്ചേനി ദിനാചരണം:സംഘാടക സമിതി രൂപീകരണ യോഗം നടന്നു...

Read More >>
പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; കണ്ണൂർ സ്വദേശി ഷാനവാസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

Jul 6, 2026 07:45 PM

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; കണ്ണൂർ സ്വദേശി ഷാനവാസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ...

Read More >>
ഉന്നത വിജയികളെ അനുമോദിച്ചു

Jul 6, 2026 07:41 PM

ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ...

Read More >>
നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി; വിവിധ സ്ഥാപനങ്ങളിൽ നിന്ന് 33000 രൂപ പിഴ ഈടാക്കി

Jul 6, 2026 07:39 PM

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി; വിവിധ സ്ഥാപനങ്ങളിൽ നിന്ന് 33000 രൂപ പിഴ ഈടാക്കി

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. വിവിധ സ്ഥാപനങ്ങളിൽ നിന്ന് 33000 രൂപ പിഴ...

Read More >>
Top Stories

News Roundup