തളിപ്പറമ്പ്: കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു ,bഎസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കെ പി വി എസ് താലൂക്ക് വനിത സംഗമവും ജുലായ് 12ന് ഞായറാഴ്ച നടക്കും.
രാവിലെ 10 മണിക്ക് പൂക്കോത്ത് തെരുവിലെ കെ പി എസ് ഹാളിൽ വെച്ച് തളിപ്പറമ്പ് അസി: എക്സൈസ്ഇൻസ്പെക്ടർ വി വി ഷാജി ഉദ്ഘാടനം നിർവ്വഹിക്കും.കെ പി എസ് ശാഖാ പ്രസിഡണ്ട് പി മോഹനചന്ദ്രൻ അധ്യക്ഷത വഹിക്കും .കെ പി വി എസ് സംസ്ഥാന പ്രസിഡണ്ട് ഗീത കൊമ്മേരി, റെയിൽവേ സേവന പുരസ്ക്കാം ജേതാവ് പി സുരേഷ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും . തളിപ്പറമ്പ് നഗരസഭ കൗൺസിലർ കെ രൂപേഷ്, പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട്എം ബാലകൃഷ്ണൻ, കെ പി എസ് താലൂക്ക് സെക്രട്ടരി കെ രഞ്ജിത്ത്, കെ പി വി എസ് സംസ്ഥാന ജോ: സെക്രട്ടരി ശ്യാമള ശശിധരൻ, താലൂക്ക് പ്രസിഡണ്ട് എം തങ്കമണി, യുവജന വിഭാഗം തളിപ്പറമ്പ് ശാഖ പ്രസിഡണ്ട് പി സുജേഷ് എന്നിവർ പ്രസംഗിക്കും .കെ പി എസ് തളിപ്പറമ്പ് ശാഖ സെക്രട്ടറി കെ രമേശൻ സ്വാഗതവും വൈസ് പ്രസിഡണ്ട് എം ജനാർദ്ദനൻ നന്ദിയും പറയും.
Content Highlight: Kerala Pathmashaliya Sangham


































