കാഞ്ഞങ്ങാട്: ബുള്ളറ്റ് ഓടിച്ചു വരുന്നതിനിടെ വ്യാജ ലൈസൻസുമായി 16 കാരൻ പിടിയിൽ. വെള്ളരിക്കുണ്ടിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ വെള്ളരിക്കുണ്ട് ആർ. ടി. ഒ അധികൃതർ ആണ് 16 കാരൻ ഓടിച്ച ബുള്ളറ്റ് പിടികൂടിയത്. ബാലൻ നൽകിയ ലൈസൻസിൽ സംശയം തോന്നി കൂടുതൽ പരിശോധിച്ചതിൽ വ്യാജമാണെന്ന് വ്യക്തമായി. ചെറു പുഴ സ്റ്റേഷൻ പരിധിയിൽ പെട്ട ആൾ നിർമ്മിച്ച് നൽകിയതാണെന്നാണ് ബാലൻ പറഞ്ഞത്.
തുടർന്ന് ആർ. ടി. ഒ അധികൃതർ വെള്ളരിക്കുണ്ട് പൊലീസിന് റിപ്പോർട്ട് നൽകി. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുത്തിട്ടില്ല. പൊലീസ് ജുവനൈൽ ബോർഡിന് റിപ്പോർട്ട് നൽകും.
Content Highlight: Child arrested with fake driving license




































