തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച; നിരവധി കേസുകളിലെ പ്രതി പിടിയിൽ

തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച; നിരവധി കേസുകളിലെ പ്രതി പിടിയിൽ
2026-07-21T18:42:00 | By Sufaija PP

തളിപ്പറമ്പ്: ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് കവർന്ന കേസിലെ പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഏര്യം കണാരംവയലിലെ സന്തോഷ് ഐസക് (48) ആണ് തളിപ്പറമ്പ് ഡിവൈ.എസ്.പി വി.വി. മനോജിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

ഇന്ന് ഉച്ചയോടെ എടക്കോത്ത് വെച്ചാണ് പോലീസ് പ്രതിയെ തന്ത്രപരമായി വലയിലാക്കിയത്. അഞ്ച് അടിപിടിക്കേസുകളിലും ഒരു കൊലക്കേസിലും പ്രതിയാണ് സന്തോഷ് ഐസക്.

പന്നിയൂർ കസ്തൂരിപ്പറമ്പിലെ കെ.കെ. ജലീലിന്റെ 12,000 രൂപ, മൊബൈൽ ഫോൺ, രണ്ട് ആധാർ കാർഡുകൾ എന്നിവ അടങ്ങിയ ബാഗ് ജൂലൈ 17-ന് പുലർച്ചെ 3.30നും 3.45നും ഇടയിൽ ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് കവർന്നതായാണ് കേസ്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതോടെ അന്വേഷണം ഊർജിതമാക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു.

പ്രതിയെ പിടികൂടിയ സംഘത്തിൽ ഇൻസ്‌പെക്ടർ എം. അജിത്കുമാർ, എസ്.ഐമാരായ പി. യദുകൃഷ്ണൻ, കെ.പി. മനോജ്, സീനിയർ സി.പി.ഒമാരായ പി.വി. വിജേഷ്, കമലേഷ്, സ്‌ക്വാഡ് അംഗങ്ങളായ ടി.വി. വിജേഷ്, പ്രമീഷ്, ഡ്രൈവർ സി.പി.ഒ രമേശൻ എന്നിവരും ഉണ്ടായിരുന്നു.

Content Highlight: Theft of a bag from a bus shelter in Taliparamba; accused in multiple cases arrested.

Next TV

Related Stories
തളിപ്പറമ്പ് ബസ്റ്റാന്റിന് സമീപം റോഡിൽ വൻകുഴി; അപകടഭീഷണിയിൽ യാത്രക്കാർ

Jul 21, 2026 09:11 PM

തളിപ്പറമ്പ് ബസ്റ്റാന്റിന് സമീപം റോഡിൽ വൻകുഴി; അപകടഭീഷണിയിൽ യാത്രക്കാർ

തളിപ്പറമ്പ് നാൽക്കവലയിൽ റോഡിൽ വൻകുഴി; അപകടഭീഷണിയിൽ...

Read More >>
സ്വർണത്തിന്മേൽ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് 67 പവൻ പണയമായി സ്വീകരിച്ച് തിരികെ നൽകാതെ വഞ്ചന, നാല് പേർക്കെതിരെ കേസ്

Jul 21, 2026 07:30 PM

സ്വർണത്തിന്മേൽ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് 67 പവൻ പണയമായി സ്വീകരിച്ച് തിരികെ നൽകാതെ വഞ്ചന, നാല് പേർക്കെതിരെ കേസ്

സ്വർണത്തിന്മേൽ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് 67 പവൻ പണയമായി സ്വീകരിച്ച് തിരികെ നൽകാതെ വഞ്ചന, നാല് പേർക്കെതിരെ...

Read More >>
കണ്ണൂരിലെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നാല് സ്ത്രീകൾക്കെതിരെ കേസ്

Jul 21, 2026 04:39 PM

കണ്ണൂരിലെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നാല് സ്ത്രീകൾക്കെതിരെ കേസ്

കണ്ണൂരിലെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നാല് സ്ത്രീകൾക്കെതിരെ കേസ്...

Read More >>
വാഹന പരിശോധനക്കിടെ വ്യാജ ലൈസൻസുമായി കുട്ടി ഡ്രൈവർ പിടിയിലായി

Jul 21, 2026 04:08 PM

വാഹന പരിശോധനക്കിടെ വ്യാജ ലൈസൻസുമായി കുട്ടി ഡ്രൈവർ പിടിയിലായി

വാഹന പരിശോധനക്കിടെ വ്യാജ ലൈസൻസുമായി കുട്ടി ഡ്രൈവർ പിടിയിലായി...

Read More >>
നിതിൻ രാജിന്റെ മരണം: ഡോ. റാമിന് ജാമ്യം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി

Jul 21, 2026 03:05 PM

നിതിൻ രാജിന്റെ മരണം: ഡോ. റാമിന് ജാമ്യം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി

നിതിൻ രാജിന്റെ മരണം: ഡോ. റാമിന് ജാമ്യം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര...

Read More >>
ചുഴലിയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു, പുലി തന്നെയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

Jul 21, 2026 12:33 PM

ചുഴലിയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു, പുലി തന്നെയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

ചുഴലിയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു, പുലി തന്നെയാവാൻ സാധ്യതയെന്ന് വനം...

Read More >>
Top Stories

News Roundup

GCC News