സ്വർണത്തിന്മേൽ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് 67 പവൻ പണയമായി സ്വീകരിച്ച് തിരികെ നൽകാതെ വഞ്ചന, നാല് പേർക്കെതിരെ കേസ്

സ്വർണത്തിന്മേൽ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് 67 പവൻ പണയമായി സ്വീകരിച്ച് തിരികെ നൽകാതെ വഞ്ചന, നാല് പേർക്കെതിരെ കേസ്
2026-07-21T19:30:00 | By Sufaija PP

തളിപ്പറമ്പ്: സ്വർണത്തിന്മേൽ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് 67 പവൻ പണയമായി സ്വീകരിച്ച് തിരികെ നൽകാതെ വഞ്ചന, നാല് പേർക്കെതിരെ കേസ്.തളിപ്പറമ്പ് കായക്കൂൽ ഹൌസിൽ പി ടി പി അഷറഫ്,ഭാര്യ ആയിഷ കായക്കൂൽ, മാതമംഗലം കുറ്റൂർ മണക്കാട്ട് തെക്കേ പുരയിൽ എം ടി പി സലാം, ഭാര്യ സറീന എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ശ്രീകണ്ഠാപുരം സി എച്ച് നഗറിലെ മടലന്റകത്ത് സനൂജ് എം എ(42)യുടെ പരാതിയിലാണ് കേസ്. പ്രതികൾ നാലു പേരും ചിറവക്കിൽ തങ്ങളുടെ ഉടമസ്ഥതയിൽ പ്രശസ്തമായ മെലോറ എന്ന ജ്വല്ലറി ഉണ്ടെന്നും പ്രസ്തുത ജ്വല്ലറിയിൽ സ്വർണ്ണം പണയം വെച്ചാൽ പലിശരഹിത വായ്പ നൽകുമെന്നും സനോജിനെ പറഞ്ഞു വിശ്വസിപ്പിച്ച് 2022 ഒക്ടോബർ 21 മുതൽ 2022 ഡിസംബർ 23 വരെയുള്ള വിവിധ കാലയളവിൽ 541 ഗ്രാം(67.7പവൻ) സ്വർണം പണയമായി വാങ്ങി സ്വർണത്തിന്മേൽ 20,30,000 രൂപ നൽകുകയും കാലാവധിക്ക് ശേഷം സനൂജിന് നൽകിയ പണവുമായി സ്വർണം തിരികെ എടുക്കാൻ ഇവരെ സമീപിച്ചപ്പോൾ സ്വർണ്ണം തിരികെ നൽകാതെ ഇയാളെ വഞ്ചിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

Content Highlight: Cheating case, case registered against four people

Next TV

Related Stories
തളിപ്പറമ്പ് ബസ്റ്റാന്റിന് സമീപം റോഡിൽ വൻകുഴി; അപകടഭീഷണിയിൽ യാത്രക്കാർ

Jul 21, 2026 09:11 PM

തളിപ്പറമ്പ് ബസ്റ്റാന്റിന് സമീപം റോഡിൽ വൻകുഴി; അപകടഭീഷണിയിൽ യാത്രക്കാർ

തളിപ്പറമ്പ് നാൽക്കവലയിൽ റോഡിൽ വൻകുഴി; അപകടഭീഷണിയിൽ...

Read More >>
തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച; നിരവധി കേസുകളിലെ പ്രതി പിടിയിൽ

Jul 21, 2026 06:42 PM

തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച; നിരവധി കേസുകളിലെ പ്രതി പിടിയിൽ

തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച; നിരവധി കേസുകളിലെ പ്രതി...

Read More >>
കണ്ണൂരിലെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നാല് സ്ത്രീകൾക്കെതിരെ കേസ്

Jul 21, 2026 04:39 PM

കണ്ണൂരിലെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നാല് സ്ത്രീകൾക്കെതിരെ കേസ്

കണ്ണൂരിലെ ഹൈപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച നാല് സ്ത്രീകൾക്കെതിരെ കേസ്...

Read More >>
വാഹന പരിശോധനക്കിടെ വ്യാജ ലൈസൻസുമായി കുട്ടി ഡ്രൈവർ പിടിയിലായി

Jul 21, 2026 04:08 PM

വാഹന പരിശോധനക്കിടെ വ്യാജ ലൈസൻസുമായി കുട്ടി ഡ്രൈവർ പിടിയിലായി

വാഹന പരിശോധനക്കിടെ വ്യാജ ലൈസൻസുമായി കുട്ടി ഡ്രൈവർ പിടിയിലായി...

Read More >>
നിതിൻ രാജിന്റെ മരണം: ഡോ. റാമിന് ജാമ്യം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി

Jul 21, 2026 03:05 PM

നിതിൻ രാജിന്റെ മരണം: ഡോ. റാമിന് ജാമ്യം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി

നിതിൻ രാജിന്റെ മരണം: ഡോ. റാമിന് ജാമ്യം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര...

Read More >>
ചുഴലിയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു, പുലി തന്നെയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

Jul 21, 2026 12:33 PM

ചുഴലിയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു, പുലി തന്നെയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

ചുഴലിയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു, പുലി തന്നെയാവാൻ സാധ്യതയെന്ന് വനം...

Read More >>
Top Stories

GCC News