തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്റഫ് മലപ്പട്ടവു൦ പാർട്ടിയും തളിപ്പറമ്പ് ടൗൺ, മന്ന, സെയ്ദ് നഗ൪, കാഞ്ഞിരങ്ങാട് ഭാഗങ്ങളിൽ നടത്തിയ മിന്നൽ റെയിഡിലാണ് യഥാക്രമം 30 ഗ്രാം കഞ്ചാവുമായി 2 പേർ പിടിയിലായത്.

ബീഹാർ സ്വദേശികളായ മുഹമ്മദ് ആഷിഫ് ( 26) , മുഹമ്മദ് റിങ്കു (37) എന്നിവരാണ് പിടിയിലായത് .
പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മനോഹരൻ.പി.പി, പ്രിവൻ്റീവ് ഓഫീസർ നികേഷ്. കെ. വി, സിവിൽ എക്സൈസ് ഓഫീസർ ശ്യാംരാജ്. എ൦. വി, വനിത സിവിൽ എക്സൈസ് ഓഫീസർ സുനിത. എ൦. വി എന്നിവർ ഉണ്ടായിരുന്നു.
inspection of excise