പരിയാരം മെഡിക്കൽ കോളേജിന് സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടിൽ മാലിന്യങ്ങൾ തള്ളിയതിന് 3 സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തിക്കും എതിരെ സ്‌ക്വാഡ് പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് പ്രകാരം 5000 രൂപ വീതം പിഴ ചുമത്തി. പരിയാരത്ത് പ്രവർത്തിച്ചു വരുന്ന നീതു മെഡിക്കൽസ്, രോഹിണി മെഡിക്കൽസ്, സോഫ്റ്റ് ഹോട്ടൽ എന്ന സ്ഥാപനങ്ങളിലെയും ജെ കെ ഷോപ്പിംഗ് കോംപ്ലക്സ് നടത്തിപ്പുകാരനായ ഭാസ്കരൻ കെ എന്നവരുടെയും മാലിന്യങ്ങളാണ് സംഭവ സ്ഥലത്ത് തള്ളിയത്.

കാലങ്ങളായി സ്ഥലത്ത് മാലിന്യങ്ങൾ തള്ളി വരുന്നതായി സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തി. പ്രദേശത്ത് മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് ശക്തമായ നിരീക്ഷണം നടത്താനുള്ള നിർദേശം സ്‌ക്വാഡ് ചെറുതാഴം പഞ്ചായത്തിന് നൽകി. പ്രദേശത്ത് മാലിന്യങ്ങൾ തള്ളുന്നത് തുടരുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും എന്ന് സ്‌ക്വാഡ് അറിയിച്ചു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി. കെ ചെറുതാഴം പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുബ്രഹ്മണ്യം എന്നവർ പങ്കെടുത്തു.
waste