മയ്യില്‍: കോളേജ് പരിസരത്ത് കാറില്‍ സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം അറസ്റ്റില്‍.

പാവന്നൂര്‍മൊട്ട എട്ടേയാറിലെ ചന്ദനപ്പുറത്ത് വീട്ടില്‍ വേലായുധന്റെ മകന്‍ സി.പി.സുദര്‍ശന്‍(25), ചെറുപഴശ്ശി തായംപൊയിലിലെ രേവതിനിവാസില്‍ ഇ.പി.രമേശന്‍രെ മകന്‍ അഖില്‍ രമേശന്‍(23), എട്ടേയാര്‍ ജാനകി നിവാസില്‍ ശ്രീജയന്റെ മകന്‍ ജിഷ്ണു എസ്.ജയന്‍(23) എന്നിവരെയാണ് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം 3.55 ന് പാവന്നൂര്‍മൊട്ട ഐ.ടി.എം കോളേജിന് സമീപം കെ.എല്‍-59 എന്‍-4393 നമ്പര്‍ കാറിലെത്തിയ അഞ്ചംഗസംഘം സംഘര്‍ഷത്തിന് ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
പരിശോധനയില്‍ കാറില്‍ മാരകായുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂന്നുപേരെ പിടികൂടിയത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ഏതാനും നാളുകളായി ബസ് ജീവനക്കാരം വിദ്യാര്‍ത്ഥികളുമായി ഇവിടെ സംഘര്‍ഷം നിലവിലുണ്ട്.
Three-member gang arrested