ഇരിട്ടി: ആറളം ഫാമിൽ കാട്ടാന ചവിട്ടിക്കൊന്ന വെള്ളി (80), ഭാര്യ ലീല (75) എന്നിവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.ആദ്യഗഡുവായ 10 ലക്ഷം രൂപ തിങ്കളാഴ്ച വിതരണം ചെയ്യാനും ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു. ഒരാൾക്ക് 10 ലക്ഷം രൂപ വീതമാണ് വനം വകുപ്പിന്റെ നഷ്ടപരിഹാരം.

ഇതിൽ അഞ്ച് ലക്ഷം രൂപ വീതമാണ് ആദ്യ ഗഡുവായി നൽകുക. ബാക്കിതുക വൈകാതെ നൽകും. മന്ത്രി എ കെ ശശീന്ദ്രൻ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ആറളം ഫാം സന്ദർശിക്കും. തുടർന്ന് ആറളം ഗ്രാമപ്പഞ്ചായത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും.രാവിലെ ഉദ്യോഗസ്ഥ തലത്തിലുള്ള യോഗം കളക്ടർ വിളിച്ചിട്ടുണ്ട്. ആറളം ഫാമിലെ പുനരധിവാസ മേഖലയിലെ 13-ാം ബ്ലോക്കിലും ഫാമിലും നിലയുറപ്പിച്ചിരിക്കുന്ന തുരത്താനുള്ള നടപടികൾ ശക്തമാക്കാൻ വനം വകുപ്പിന് യോഗം നിർദേശം നൽകി.
Ten lakh rupees will be handed over