ലഹരിക്കെതിരായുള്ള ക്യാമ്പയിന്റെ ഭാഗമായി "വേണ്ട ലഹരിയും ഹിംസയും"എന്ന മുദ്രാവാക്യമുയർത്തി സി പി ഐ എം തിരുവട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായാട് മുതൽ പാച്ചേനിവരെ പദയാത്രയുംപാച്ചേനിയിൽ ബഹുജന സംഗമവും നടത്തി.

പാർട്ടി ഏരിയകമ്മിറ്റി അംഗം സ:കെ ദാമോദരൻ മാസ്റ്റർ ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു. സ: പി രാജൻ അദ്ധ്യക്ഷനായി.സഖാക്കൾ പി സി റഷീദ്,വി കെ മല്ലിക, ഐ ശ്രീകുമാർ, പി വി രതീഷ് എന്നിവർ പ്രസംഗിച്ചു.
ലോക്കൽ സെക്രട്ടറി കെ വി രാജേഷ് സ്വാഗതം പറഞ്ഞു. തുടർന്ന് ദീപം ജ്വലിപ്പിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു, ഡി വൈ എഫ് ഐ തിരുവട്ടൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഫ്ലാഷ്മോബും അരങ്ങേരി.
CPM Thiruvattur Local Committee