പുതിയങ്ങാടി മണ്ഡലം കുണ്ടായിട്ടമ്മൽ ബൂത്ത് കോൺഗ്രസ് കുടുംബ സംഗമവും , അയ്യങ്കാളി പുരസ്കാര ജേതാവ് ശ്രീജിത്ത് പൊങ്ങാടന് മഹാത്മാപുരുഷ സ്വയം സഹായ സംഘം നൽകുന്ന അനുമോദനവും കെപിസിസി മെമ്പർ രാജീവൻ ഇളയാവൂർ ഉദ്ഘാടനം ചെയ്തു ചരിത്രം വളച്ചൊടിക്കുന്നത് കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും. അദ്ദേഹം പറഞ്ഞു. ശ്രീജിത്ത് പൊങ്ങാടന് ,രാജീവൻ എളയാവൂർ ഉപഹാരം നൽകി.
മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ പ്രദീപൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി രാജൻ, ഇൻ കാസ് സ്ഥാപക ജനറൽ സെക്രട്ടറി പുന്നക്കൽ മുഹമ്മദലി, പി അബ്ദുൽ ഖാദർ മാസ്റ്റർ സുധീർ വെങ്ങര ,ജോയ് ചൂട്ടാട് /എംപവിത്രൻ സുധീഷ് കുന്നത്ത് ,സജി നാരായണൻ , റീനാ സുരേഷ്, രതീഷ് തളിയിൽ രാകേഷ് കുന്നത്ത് , ദിനേശൻ പണിക്കർ എന്നിവർ പ്രസംഗിച്ചു.
Ayyankali Award winner Sreejith Pongadan