സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം/ രാത്രി ആയിരിക്കും മഴ ലഭിക്കുക. മലയോര മേഖലയിലായിരിക്കും മഴ കൂടുതലും പ്രതീക്ഷിക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അതിനിടെ തീവ്ര ചുഴലിക്കാറ്റ് 'ശക്തി' വടക്ക് കിഴക്കന്‍ അറബിക്കടലില്‍ തുടരുകയാണ്. ഇന്ന് രാവിലെ വരെ തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ശക്തി തുടര്‍ന്ന് ശക്തി കുറയും. തുടര്‍ന്ന് ദിശ മാറി കിഴക്ക് ഭാഗത്തേക്ക് നീങ്ങി വീണ്ടും ശക്തി കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Eastern rains with thunderstorms likely