കഴിഞ്ഞ സെപ്റ്റംബർ മാസം പയ്യന്നൂർ പോലീസ് പരിധിയിൽ നിന്ന് നഷ്ടപ്പെട്ട 60 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമൾക്ക് തിരികെ നൽകാനും മൊബൈല്‍ ഫോണ്‍ സംബന്ധമായ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കാനും പയ്യന്നൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ ശ്രീഹരി കെ.പി യുടെ നേതൃത്വത്തില്‍ ഉള്ള പോലീസിന് സാധിച്ചു. ഇതില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ അബി സിനാന്‍ കേസിലെ അന്വേഷണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.
സമീപകാലത്ത് പയ്യന്നൂരിലെ വ്യാപാര സ്ഥാപനത്തില്‍ മോഷണം നടത്തിയ സംസ്ഥാനത്തെ വിവിധ മോഷണ കേസുകളിലെ പ്രതിയായ കൊല്ലം സ്വദേശി തീവെട്ടി ബാബു പേര് മാറ്റി പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും പിടികൂടാനും, പട്ടാപ്പകല്‍ അന്നൂരിലെ വീട്ടമ്മയെ കത്തി കാണിച്ച് മാല കവര്‍ന്ന സംഭവത്തിലെ പ്രതിയെ മണിക്കൂറുകള്‍ക്കുളില്‍ പിടികൂടുന്നതിനും പയ്യന്നൂര്‍ പോലീസിലെ ഈ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു.
payyannor police