മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി

മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി
Oct 6, 2025 06:37 PM | By Sufaija PP

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മലിന ജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് കാങ്കോലിൽ പ്രവർത്തിച്ചു വരുന്ന റെഡ് ഗ്രേപ്പ്സ്, എൽ എ. എഫ് സി തുടങ്ങിയ ഹോട്ടലുകൾക്ക് 5000 രൂപ വീതം പിഴ ചുമത്തി.

മലിന ജല ടാങ്ക് ഓവർ ഫ്ലോ ചെയ്തു മലിന ജലം തുറസായി കെട്ടി കിടക്കുന്നതായും ദുർഗന്ധം പരത്തുന്നതായും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ റെഡ് ഗ്രേപ്പ്സ് എന്ന ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിന്റെ മലിന ജല ടാങ്ക് പര്യാപ്തമല്ലന്ന് കണ്ടെത്തുകയും മലിന ജലം പ്രദേശത്ത് കെട്ടി കിടക്കുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ഹോട്ടലിന് 5000 രൂപ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പിഴ ചുമത്തിയത്. കാങ്കോലിൽ തന്നെ പ്രവർത്തിച്ചു വരുന്ന എൽ. എ. എഫ്. സി ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിൽ നിന്നുള്ള മലിന ജലം മാൻ ഹോൾ ബ്ലോക്ക്‌ അയി തുറസായി പുറത്തേയ്ക്ക് ഒഴുക്കി പോകുന്നതായി കണ്ടെത്തി.

ഉടൻ തന്നെ വേണ്ട തുടർനടപടികൾ സ്വീകരിക്കാനും മലിന ജലം ശാസ്ത്രീയമായി സം സ്‌ക്കരിക്കാനും നിർദേശം നൽകുകയും ഹോട്ടലിന് 5000 രൂപ പിഴ ചുമത്തുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി കെ, കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ റസീന കെ, വി. ഇ. ഒ ദിവ്യ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

Hotels fined Rs 10,000

Next TV

Related Stories
ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത, ബുധനാഴ്ച മുതല്‍ ശക്തമാകും; യെല്ലോ അലര്‍ട്ട്

Oct 6, 2025 08:07 PM

ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത, ബുധനാഴ്ച മുതല്‍ ശക്തമാകും; യെല്ലോ അലര്‍ട്ട്

ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത, ബുധനാഴ്ച മുതല്‍ ശക്തമാകും; യെല്ലോ...

Read More >>
അയ്യങ്കാളി പുരസ്കാര ജേതാവ് ശ്രീജിത്ത് പൊങ്ങാടന് ബൂത്ത് കോൺഗ്രസ് അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

Oct 6, 2025 08:03 PM

അയ്യങ്കാളി പുരസ്കാര ജേതാവ് ശ്രീജിത്ത് പൊങ്ങാടന് ബൂത്ത് കോൺഗ്രസ് അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

അയ്യങ്കാളി പുരസ്കാര ജേതാവ് ശ്രീജിത്ത് പൊങ്ങാടന് ബൂത്ത് കോൺഗ്രസ് അനുമോദനവും കുടുംബ സംഗമവും...

Read More >>
മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് സംബന്ധമായ 60ല്‍പരം കേസുകളിൽ തുമ്പുണ്ടാക്കി പയ്യന്നൂർ പോലീസ്

Oct 6, 2025 06:34 PM

മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് സംബന്ധമായ 60ല്‍പരം കേസുകളിൽ തുമ്പുണ്ടാക്കി പയ്യന്നൂർ പോലീസ്

മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് സംബന്ധമായ 60 ല്‍പരം കേസുകളിൽ തുമ്പുണ്ടാക്കി പയ്യന്നൂർ...

Read More >>
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

Oct 6, 2025 03:26 PM

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ...

Read More >>
തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്

Oct 6, 2025 03:23 PM

തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്

തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall