ധർമ്മശാല: ആന്തൂർ നഗരസഭ നഗര സൗന്ദര്യവൽക്കരണം രണ്ടാംഘട്ടം നഗരസഭാ ആസ്ഥാനത്തും സമീപ റോഡുകളിലും പൂ ചെടിച്ചട്ടികൾ സ്ഥാപിച്ചുകൊണ്ട് ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.

വൈസ് ചെയർപേർസൺ വി.സതീദേവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, പി.കെ.മുഹമ്മദ് കുഞ്ഞി, കെ.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ടി.കെ.വി.നാരായണൻ, സി.ബാലകൃഷ്ണൻ എന്നിവരും ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.വാസുവും ആശംസാ പ്രസംഗം നടത്തി.
സെക്രട്ടറി പി.എൻ അനീഷ് സ്വാഗതവും ക്ലീൻ സിറ്റി മാനേജർ അജിത് ടി. നന്ദിയും രേഖപ്പെടുത്തി.
Aanthoor