പരിയാരം: തളിപ്പറബ സി എച്ച് സെന്ററിന്റെ കീഴിൽ പരിയാരത്ത് പ്രവർത്തിച്ചു വരുന്ന സി.എച്ച്.എം.ആർ.ഐ. സ്പെഷ്യൽ സ്കൂളിൻ്റെ വാർഷികാഘോഷം,AROHA 2K25 തളിപ്പറബ മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു .സി.എച്ച്. സെൻ്റർ പ്രസിഡണ്ട് അഡ്വ. എസ്. മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.

ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു.സംസ്ഥാന ജില്ലാ കലാ കായിക മത്സരങ്ങളിൽ പ്രഗത്ഭ്യം തെളിയിച്ച കുട്ടികൾക്കുള്ള സമ്മാന ദാനം പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ നിർവഹിച്ചു.പ്രമുഖ സൈക്കോളജിസ്റ്റ് സി അമീർ മുഖ്യ പ്രഭാഷണം നടത്തി.
ട്രഷർ കെടി സഹദുള്ള ,ഇബ്രാഹിം കുട്ടി തിരുവട്ടൂർ, മഹമൂദ് അല്ലാംകുളം, മൊയ്തു ഹാജി കടന്നപള്ളി,സി മുഹമ്മദ് സിറാജ്, സിപിവി അബ്ദുള്ള,എ പി ബദുറുദ്ദീൻ ,എസ് ടൂ സിദ്ധിക് , പി.വി. അബ്ദുൽ ശുകൂർ ,സയിദ് പുഴയ്ക്കൽ (ബഹ്റൈൻ കെഎംസിസി)പ്രിൻസിപ്പൽ ഒ സുധ,റിഹാബിലേഷൻ ഓഫീസർ പികെ സോണി എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
C H M R I