ആശങ്കവേണ്ട അരികിലുണ്ട് 'കരുതൽ' ടെലി കൗൺസലിംഗ് ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു. തളിപ്പറമ്പ മണ്ഡലത്തിലെ എസ് എസ് എൽസി - പ്ലസ്ടു പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ആശങ്കകളില്ലാതെ അവ അഭിമുഖീകരിക്കാൻ എംവി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നടപ്പാക്കുന്ന പദ്ധതിയാണ് ആശങ്കവേണ്ട അരികിലുണ്ട് കരുതൽ. തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ തുടർച്ചയായാണ് ടെലികൗൺസലിങ് സംവിധാനം ഏർപ്പെടുത്തിയത്.

പദ്ധതിയുടെ പോസ്റ്റർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എം കൃഷ്ണൻ ഏറ്റുവാങ്ങി തളിപ്പറമ്പ് ഡിഇഒ എസ് വന്ദന അധ്യക്ഷയായി . എ ഇ ഒ കെ മനോജ് , ഹയർ സെക്കൻഡറി വിഭാഗം ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ കെ അനൂപ്, ബിപി സി കെ ബിജേഷ് , പി ഒ മുരളീധരൻ, പി പി ദിനേശൻ എന്നിവർ സംസാരിച്ചു.
സമഗ്രവിദ്യാഭ്യാസ പദ്ധതി കോർഡിനേറ്റർ കെ സി ഹരികൃഷ്ണൻ സ്വാഗതവും ഡോ. കെ പി രാജേഷ് നന്ദിയും പറഞ്ഞു.
MV Govindan Master inaugurated the 'Karuthal' tele-counseling and released the poster