ധർമശാല: ജോലിക്കിടെ സ്വകാര്യ ബസിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ദീർഘകാല ചികിത്സയ്ക്കുപിന്നാലെ മരിച്ച കണ്ടക്ടറുടെ കുടുംബത്തിന് 1.17 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.2020 മാർച്ച് 14-നാണ് പറശ്ശിനിക്കടവ് നണിച്ചേരി സ്വദേശിയായ എ. സുജിത്ത് ജോലി ചെയ്യുന്നതിനിടെ ബസിൽനിന്ന് താഴെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുന്നത്. പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപമാണ് അപകടം നടന്നത്. 39 വയസ്സായിരുന്നു സുജിത്ത്.
ദീർഘകാലം ചികിത്സയിൽ കഴിയുന്നുണ്ടായിരുന്നു. എന്നാൽ പരുക്കിന് കീഴടങ്ങി 2022 ഡിസംബർ 29-നാണ് സുജിത്തിന്റെ മരണം. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് നഷ്ടപരിഹാരം നൽകേണ്ടത് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണെന്ന്, പലിശസഹിതം നൽകണമെന്നുമാണ് കോടതിയുടെ നിർദ്ദേശം.
തളിപ്പറമ്പ് മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണലാണ് വിധി പ്രസ്താവിച്ചത്. ഹർജിക്കാർക്ക് വേണ്ടി കോടതിയിൽ ഹാജരായത് അഡ്വ. ശിബേഷ് കടമ്പേരിയാണ്.
The court has ordered a compensation of Rs 1.17 crore to the family of a conductor









.jpg)






















