മുട്ടയ്ക്ക് റെക്കോഡ് വില; കേരളത്തിലും കുതിച്ചുയരുന്നു

മുട്ടയ്ക്ക് റെക്കോഡ് വില; കേരളത്തിലും കുതിച്ചുയരുന്നു
Nov 21, 2025 03:33 PM | By Sufaija PP

ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദകകേന്ദ്രമായ നാമക്കലില്‍ കോഴിമുട്ടയുടെ മൊത്തവില ഒന്നിന് 6.05 രൂപയായി. കേരളത്തില്‍ മുട്ടയുടെ ചില്ലറ വില്പനവില 7.50 രൂപയായിട്ടുണ്ട്.മുട്ടവില നിശ്ചയിക്കുന്ന നാഷണല്‍ എഗ് കോഡിനേഷന്‍ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വിലയാണിത്. വരും ദിവസങ്ങളില്‍ ഇനിയും വില കൂടുമെന്നാണ് പറയുന്നത്.

കോഡിനേഷന്‍ കമ്മിറ്റിയുടെ വിലവിവരപ്പട്ടികപ്രകാരം നവംബര്‍ ഒന്നിന് നാമക്കലില്‍ മുട്ടയുടെ വില 5.40 രൂപയായിരുന്നു. തുടര്‍ന്ന്, ഓരോദിവസവും വില കൂടുകയായിരുന്നു. 15-ന് 5.90 രൂപയായി. 17-ന് ആറുരൂപയിലെത്തി. വ്യാഴാഴ്ച വീണ്ടും കൂടി 6.05 രൂപയായി. 2021-ല്‍ ഇതേസയമം മുട്ടയുടെ വില 4.65 രൂപയായിരുന്നു. 2022-ല്‍ 5.35, 2023-ല്‍ 5.50, 2024-ല്‍ 5.65 എന്നിങ്ങനെയായിരുന്നു വില.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നാമക്കലില്‍ മുട്ടയുടെവില 5.70 രൂപയില്‍ കൂടുന്നത് ഇത്തവണയാണ്. ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തില്‍ ചെറിയ കുറവുണ്ടായതുമാണ് വില ഉയരാന്‍ കാരണമെന്ന് പറയുന്നു. തൊട്ടടുത്ത പ്രധാന ഉത്പാദനകേന്ദ്രങ്ങളായ ഹൈദരാബാദില്‍ 6.30 രൂപയും വിജയവാഡയില്‍ 6.60 രൂപയുമാണ് വില. ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞവില നാമക്കലിലാണ്. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ നാമക്കലില്‍നിന്ന് കൂടുതല്‍ മുട്ടവാങ്ങാന്‍ തുടങ്ങിയതാണ് വില ഉയരാനിടയാക്കിയത്.

ശബരിമലസീസണ്‍ തുടങ്ങുമ്ബോള്‍ സാധാരണ വില കുറയുകയാണ് പതിവെങ്കിലും ഇത്തവണ ദിവസവും വിലകൂടുന്ന അവസ്ഥയാണ്. ഡിസംബര്‍ ആവുന്നതോടെ കേക്ക് നിര്‍മാണം സജീവമാകും. ഇതോടെ വില ഇനിയും കൂടും.കേരളത്തില്‍ മുട്ടയുടെ ചില്ലറ വില്പനവില 7.50 രൂപയായിട്ടുണ്ട്. നാമക്കലില്‍നിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേര്‍ത്ത് മൊത്തവ്യാപാരികള്‍ക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. ഇവര്‍ ചെറുകിട വ്യാപാരികള്‍ക്ക് 6.70 രൂപയ്ക്ക് വില്‍ക്കും. ഇത് സാധാരണ കടകളിലെത്തുമ്ബോള്‍ 7.50 രൂപയാവും.

Egg prices hit record high

Next TV

Related Stories
 യു.ഡി.എഫ് സ്ഥാനാർത്ഥിയെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കും സഹപ്രവർത്തകനുമെതിരെ  കേസ്

Nov 21, 2025 03:30 PM

യു.ഡി.എഫ് സ്ഥാനാർത്ഥിയെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കും സഹപ്രവർത്തകനുമെതിരെ കേസ്

യു.ഡി.എഫ് സ്ഥാനാർത്ഥിയെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കും സഹപ്രവർത്തകനുമെതിരെ ...

Read More >>
എസ്.ഐ.ആറിന് എതിരായി സംസ്ഥാന സർക്കാറും വിവിധ രാഷ്ട്രീയപാർട്ടികളും നൽകിയ ഹരജികളിൽ സുപ്രീംകോടതി സ്റ്റേയില്ല

Nov 21, 2025 03:28 PM

എസ്.ഐ.ആറിന് എതിരായി സംസ്ഥാന സർക്കാറും വിവിധ രാഷ്ട്രീയപാർട്ടികളും നൽകിയ ഹരജികളിൽ സുപ്രീംകോടതി സ്റ്റേയില്ല

എസ്.ഐ.ആറിന് എതിരായി സംസ്ഥാന സർക്കാറും വിവിധ രാഷ്ട്രീയപാർട്ടികളും നൽകിയ ഹരജികളിൽ സുപ്രീംകോടതി സ്റ്റേയില്ല...

Read More >>
ജോലിക്കിടെ സ്വകാര്യ ബസിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരിച്ച കണ്ടക്ടറുടെ കുടുംബത്തിന് 1.17 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു

Nov 21, 2025 03:20 PM

ജോലിക്കിടെ സ്വകാര്യ ബസിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരിച്ച കണ്ടക്ടറുടെ കുടുംബത്തിന് 1.17 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു

ജോലിക്കിടെ സ്വകാര്യ ബസിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരിച്ച കണ്ടക്ടറുടെ കുടുംബത്തിന് 1.17 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി...

Read More >>
സംഘടനാ വിരുദ്ധ പ്രവർത്തനം; പയ്യന്നൂരിൽ വിമതനായി മത്സരിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

Nov 21, 2025 12:17 PM

സംഘടനാ വിരുദ്ധ പ്രവർത്തനം; പയ്യന്നൂരിൽ വിമതനായി മത്സരിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

സംഘടനാ വിരുദ്ധ പ്രവർത്തനം; പയ്യന്നൂരിൽ വിമതനായി മത്സരിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ...

Read More >>
പ്രതിമാസം ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് 9 ലക്ഷം രൂപ നിക്ഷേപം സ്വീകരിച്ച് വഞ്ചന നടത്തിയ മൂന്ന് പേർക്കെതിരെ കേസ്

Nov 21, 2025 12:14 PM

പ്രതിമാസം ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് 9 ലക്ഷം രൂപ നിക്ഷേപം സ്വീകരിച്ച് വഞ്ചന നടത്തിയ മൂന്ന് പേർക്കെതിരെ കേസ്

പ്രതിമാസം ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് 9 ലക്ഷം രൂപ നിക്ഷേപം സ്വീകരിച്ച് വഞ്ചന നടത്തിയ മൂന്ന് പേർക്കെതിരെ...

Read More >>
വിമാന സർവീസ് റദ്ദാക്കി; കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു

Nov 21, 2025 09:51 AM

വിമാന സർവീസ് റദ്ദാക്കി; കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു

വിമാന സർവീസ് റദ്ദാക്കി; കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ...

Read More >>
Top Stories

News Roundup

News from Regional Network