ചൊക്ലി : യു.ഡി.എഫ് സ്ഥാനാർത്ഥിയെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കും സഹപ്രവർത്തകനുമെതിരെ പോലീസ് കേസെടുത്തു. ചൊക്ലി കീഴ്മാടത്തെ അറഫയിലെ ടി.എൻ. റഷീദിൻ്റെ (64)പരാതിയിലാണ് മീനപ്രം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഉദയൻ മാസ്റ്റർ, കൂടെയുണ്ടായിരുന്ന വി. കെ. രാഗേഷ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.
ഈ മാസം 19 ന് ബുധനാഴ്ച വൈകുന്നേരം 3മണിക്കാണ് സംഭവം. പരാതിക്കാരൻ്റെ മകൾ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ചൊക്ലി പഞ്ചായത്തിൽ ഏഴാം വാർഡിൽ മത്സരിക്കുന്ന വിരോധത്തിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്ന് പറഞ്ഞ് പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.
Case filed against LDF candidate and colleague


.jpg)






.jpg)






















