കണ്ണൂർ: പയ്യന്നൂർ നഗരസഭയിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി സി.വൈശാഖിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് ജില്ലാ കമ്മിറ്റിയുടെ വാർത്ത കുറിപ്പ്.
പയ്യന്നൂർ നഗരസഭ 36-ാം വാർഡിൽ സ്വതന്ത്ര നായി വൈശാഖ് പത്രിക നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി. പയ്യന്നൂർ നഗരസഭയിലെ 36-ാം വാർഡിലാണ് വൈശാഖ് നാമനിർദേശ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് (എസ്)ലെ പി ജയൻ ആണ് വാർഡിലെ എൽഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി. പി. ജയന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖ് സി മത്സരത്തിന് ഇറങ്ങിയത്.
പാർട്ടി നിർദ്ദേശങ്ങളെയും മുന്നണി തീരുമാനങ്ങളെയും ലംഘിച്ച് മത്സരരംഗത്ത് തുടർന്നതിനെ തുടർന്നാണ് സി. വൈശാഖിനെതിരെ സി.പി.എം. നടപടി സ്വീകരിച്ചിരിക്കുന്നത്. വൈശാഖ് നാമനിർദേശ പത്രിക സമർപ്പിച്ചതോടെ പാർട്ടി നടപടി എടുക്കുകയായിരുന്നു. നേരത്തെ പയ്യന്നൂരിലെ സി പി എമ്മിലെ വിഭാഗീയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിയുടെ താക്കീത് നേരിട്ട ആളാണ് വൈശാഖ് എന്നാണ് സി പി എം ഔദ്യോഗിക നേതാക്കളുടെ രഹസ്യമായ പ്രതികരണം.
പാർട്ടിക്കോ പാർട്ടി നയത്തിനോ താൻ എതിരല്ല. പ്രദേശത്തെ സിപിഎം പ്രവർത്തകരുടെ പിന്തുണ ഉണ്ടെന്നാണ് വൈശാഖിന്റെ അവകാശവാദം. പ്രവർത്തകർ പറഞ്ഞത് അനുസരിച്ചാണ് സ്ഥാനാർത്ഥി ആയതെന്നും വൈശാഖ് പറഞ്ഞിരുന്നു. സി പി എം ശക്തികേന്ദ്രമായ പയ്യന്നൂരിൽ പാർട്ടിക്ക് അകത്തെ വിഭാഗീയതയാണ് മറനീക്കി പുറത്ത് വരുന്നത്.
CPM branch secretary expelled for anti-organizational activities

























_(17).jpeg)








