അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സർവീസ് സെന്ററിന് 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സർവീസ് സെന്ററിന് 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
Aug 6, 2025 07:06 PM | By Sufaija PP

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വളപട്ടണം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വളപട്ടണത്ത് പ്രവർത്തിച്ചു വരുന്ന അമാന ടൊയോട്ട സർവീസ് സെന്ററിന് 15000 രൂപ പിഴ ചുമത്തി.സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പല ഇടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ബിന്നുകളിൽ ജൈവ - അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി.കൂടാതെ സ്ഥാപനത്തിന്റെ ബോഡി വർക്ക്‌ ഷോപ്പിലും പെയിന്റിംഗ് വർക്ക്‌ ഷോപ്പിന്റെ ഭാഗത്തും സ്ഥാപിച്ചിരിക്കുന്ന വാഷ് ബേസിനിൽ നിന്നും ഉപയോഗ ശേഷം മലിനജലവും പെയിന്റ് വേസ്റ്റും ഉൾപ്പെടെയുള്ളവ ഓടയിലേക്ക് ഒഴുക്കി വിടുന്നതായും സ്‌ക്വാഡ് കണ്ടെത്തി.സ്ഥാപനത്തിന് 15000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ തരം തിരിച്ചു ശേഖരിച്ചു വെയ്ക്കാനും മലിന ജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാനും സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, വളപട്ടണം ഗ്രാമപഞ്ചായത്ത് ക്ലാർക്ക് പ്രമോദ് പറമ്പൻ തുടങ്ങിയവർ പങ്കെടുത്തു

Unscientific waste disposal

Next TV

Related Stories
ശ്രീകണ്ഠാപുരത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

Oct 14, 2025 04:49 PM

ശ്രീകണ്ഠാപുരത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

ശ്രീകണ്ഠാപുരത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ...

Read More >>
പുതിയങ്ങാടിയില്‍ ഗ്യാസ് സിലിൻഡര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പൊള്ളലേറ്റ രണ്ടാമത്തെ മത്സ്യബന്ധന തൊഴിലാളിയും മരിച്ചു

Oct 14, 2025 01:56 PM

പുതിയങ്ങാടിയില്‍ ഗ്യാസ് സിലിൻഡര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പൊള്ളലേറ്റ രണ്ടാമത്തെ മത്സ്യബന്ധന തൊഴിലാളിയും മരിച്ചു

പുതിയങ്ങാടിയില്‍ ഗ്യാസ് സിലിൻഡര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പൊള്ളലേറ്റ രണ്ടാമത്തെ മത്സ്യബന്ധന തൊഴിലാളിയും...

Read More >>
കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന്റെ മുഖത്ത് പരുക്ക്

Oct 14, 2025 01:55 PM

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന്റെ മുഖത്ത് പരുക്ക്

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരന്റെ മുഖത്ത്...

Read More >>
തളിപ്പറമ്പിലെ തീപ്പിടുത്തം: വ്യാപാരികളെ ഉപദ്രവിക്കുന്ന രീതിയിലുള്ള സമീപനം കൈകൊണ്ട നഗരസഭ സെക്രട്ടറിയുടെ മനോനില പരിശോധിക്കണം, മുസ്ലിം ലീഗ്

Oct 14, 2025 01:52 PM

തളിപ്പറമ്പിലെ തീപ്പിടുത്തം: വ്യാപാരികളെ ഉപദ്രവിക്കുന്ന രീതിയിലുള്ള സമീപനം കൈകൊണ്ട നഗരസഭ സെക്രട്ടറിയുടെ മനോനില പരിശോധിക്കണം, മുസ്ലിം ലീഗ്

തളിപ്പറമ്പിലെ തീപ്പിടുത്തം: വ്യാപാരികളെ ഉപദ്രവിക്കുന്ന രീതിയിലുള്ള സമീപനം കൈകൊണ്ട നഗരസഭ സെക്രട്ടറിയുടെ മനോനില പരിശോധിക്കണം, മുസ്ലിം...

Read More >>
തളിപ്പറമ്പിലെ തീപിടുത്തത്തിൽ സർവ്വതും നഷ്ടമായ തൊഴിലാളികൾക്ക് കൈത്താങ്ങായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

Oct 14, 2025 01:47 PM

തളിപ്പറമ്പിലെ തീപിടുത്തത്തിൽ സർവ്വതും നഷ്ടമായ തൊഴിലാളികൾക്ക് കൈത്താങ്ങായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

തളിപ്പറമ്പിലെ തീപിടുത്തത്തിൽ സർവ്വതും നഷ്ടമായ തൊഴിലാളികൾക്ക് കൈത്താങ്ങായി ഭക്ഷ്യ കിറ്റ് വിതരണം...

Read More >>
തളിപ്പറമ്പ് നഗരത്തിലെ തീപ്പിടുത്തം: കെട്ടിടത്തിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി

Oct 14, 2025 11:57 AM

തളിപ്പറമ്പ് നഗരത്തിലെ തീപ്പിടുത്തം: കെട്ടിടത്തിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി

തളിപ്പറമ്പ് നഗരത്തിലെ തീപ്പിടുത്തം: കെട്ടിടത്തിൽ ശുചീകരണപ്രവർത്തനങ്ങൾക്ക്...

Read More >>
Top Stories

Entertainment News

//Truevisionall