തളിപ്പറമ്പ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റും തളിപ്പറമ്പ റിക്രിയേഷൻ ക്ലബും സംയുക്തമായി തളിപ്പറമ്പ് തീപിടുത്തത്തിൽ സർവതും നഷ്ടമായ തൊഴിലാളികൾക്കുളള കൈതാങ്ങായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
വ്യാപാര ഭവനിൽ വെച്ച് തളിപ്പറമ്പ്പ്രിൻസിപ്പൽ എസ് ഐ : ദിനേശൻ കൊതേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.കേരള വ്യാപാരി വ്യവസായി എകോപന സമിതി തളിപ്പറമ്പ് യൂണിറ്റ് പ്രസിഡൻ്റ് കെ എസ് റിയാസ് അധ്യക്ഷത വഹിച്ചു. 180 ഓളം തൊഴിലാളികൾക്കാണ് പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യ്തത്.


കൂടാതെ അതിഥി തൊഴിലാളികൾക്ക് ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കുന്നതിനായി ടോക്കണും വിതരണം ചെയ്യ്തു.തീ പിടിത്തത്തിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് കൈതാങ്ങായി നാഷണൽ ഇലക്ട്രോണിക്സ് ഉടകളായ മുസ്തഫ, ഫൈസൽ എന്നിവർ ചേർന്ന് 5 ലക്ഷം രൂപ കൈമാറി.
റിക്രിയേഷൻ ക്ലബ് പ്രസിഡൻ്റ് പി മോഹനചന്ദ്രൻ പദ്ധതി വിശദീകരിച്ചു. തളിപ്പറമ്പ് മർച്ചൻ്റ്സ് അസോസിയേഷൻ സെക്രട്ടരി വി താജുദീൻ, ടി ജയരാജൻ, റിക്രയേഷൻ ക്ലബ്ബ് സെക്രട്ടരി ശ്രീധർ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Food kits were distributed