തളിപ്പറമ്പ് : കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തളിപ്പറമ്പ നഗരസഭാ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും വരുന്ന തീരുമാനങ്ങളും ഇടപെടലുകളും വിചിത്രമാണെന്നും, അദ്ദേഹത്തിന്റെ മനോനിലയില്‍ എന്തോ കാര്യമായി സംഭവിച്ചുണ്ടെന്നും അത് അടിയന്തിരമായി പരിശോധിക്കണമെന്നും മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേരളത്തെയാകെ നടുക്കിയ തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തില്‍ അഗ്‌നിബാധയുണ്ടായ സമയത്ത് സെക്രട്ടറി ടുറില്‍ ആയിരുന്നു,അപ്പോള്‍ തന്നെ യാത്ര കാന്‍സല്‍ ചെയ്തു വന്ന് തളിപ്പറമ്പിലെ ദുരന്ത നിവാരണത്തിനു നേതൃത്വം നല്‍കേണ്ട സെക്രട്ടറി ദിവസങ്ങള്‍ക്ക് ശേഷമാണ് നാട്ടില്‍ എത്തിയത്.മാത്രവുമല്ലാ,വന്നതിനു ശേഷവും വൃത്തിയാക്കല്‍ നടപടികള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളെ തടഞ്ഞുകൊണ്ട് വ്യാപാരികളെ ഉപദ്രവിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.


നേരത്തെ നഗരസഭാ ഭരണം സിപിഎം നു ലഭിക്കുന്നതിനു വേണ്ടി അവരുടെ ആജ്ഞാവര്‍ത്തിയായി പ്രവര്‍ത്തിച്ച് നഗരസഭയിലെ വാര്‍ഡ് വിഭജനം അട്ടിമറിച്ചു.സര്‍വകക്ഷി യോഗത്തില്‍ അംഗീകരിച്ച പുതിയ വാര്‍ഡുകളിലെ ബൂത്തുകള്‍ തന്നിഷ്ട പ്രകാരം മാറ്റുകയും ചെയ്തു.
ദിവസങ്ങള്‍ക്ക് മുമ്പ് നഗരസഭയിലെ ഒരു ഉദ്യോഗസ്ഥനെതിരെ ജോയിന്റ് ഡയരക്ടര്‍ എടുത്ത അച്ചടക്ക നടപടിയുടെ പേരില്‍ സിപിഎം നേതാക്കള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് പരസ്യമായി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകളിട്ടു കൊണ്ട് അദ്ദേഹത്തിന്റെ സിപിഎം വിധേയത്വം പ്രകടമാക്കിയിരുന്നു. ഒരു ഉദ്യോഗസ്ഥ മേധാവി പരസ്യമായി പാര്‍ട്ടി അടിമത്വം പ്രകടിപ്പിച്ച ഇത്തരം സംഭവം കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണ്.
The mentality of the municipality secretary