തളിപ്പറമ്പ്: യുവാവിന് നേരെ ആക്രമണവും വധ ഭീഷണിയും : രണ്ട് പേർക്കെതിരെ കേസ്. തളിപ്പറമ്പ് മദ്രസ സ്ഥലത്ത് വെച്ച് കെ.പി.ജെ ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ ആയ മുക്കോല മലിക്കൻ ഹൗസിൽ റഷീദിന്റെ പരാതിയിലാണ് പുളിപ്പറമ്പിലെ മക്കി ഹംസ തളിപ്പറമ്പ് മദ്രസയിലെ മന്നൻ അമീർ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ 10ന് തളിപ്പറമ്പ് മദ്രസയ്ക്ക് സമീപമുള്ള കെ പി ജെ ഫ്രൂട്സ് എന്ന സ്ഥാപനത്തിന്റെ പരിസരത്ത് വച്ച് ഇരുവരും റഷീദിനെ ആക്രമിക്കുകയും അശ്ലീല പ്രയോഗം നടത്തുകയും കേസ് കൊടുത്താൽ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
Case filed against two people