തളിപ്പറമ്പ്: തളിപ്പറമ്പിലെ തീപിടുത്തത്തില്‍ സര്‍വ്വവും നശിച്ച വ്യാപാരികളെ സംരക്ഷിക്കാന്‍ കേരളമാകെ ഒന്നിച്ചുനില്‍ക്കണമെന്നും രാഷ്ട്രീയവും മറ്റഅഭിപ്രയ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒന്നിക്കണമെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.
മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി പ്രതിനിധി സംഘത്തോടൊപ്പം തീപിടുത്തം മൂലം നശിച്ച കടകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോള്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ നിരവധി സഹായവാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും പിന്നീട് ഒന്നും കിട്ടാത്ത അവസ്ഥയാണ് ഉണ്ടാവാറുള്ളതെന്നും, ഇത്തവണ അതുണ്ടാകരുതെന്നും, ഇവരെ സഹായിക്കാന്‍ സര്‍ക്കാറുംം കേരളസംസ്ഥാനം ഒന്നാകെയും കൈകോര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ കല്ലായി, ജില്ലാ പ്രസിഡന്റ് അബ്ദുള്‍കരീം ചേലേരി, ജന.സെക്രട്ടെറി കെ.ടി.സഹദുള്ള, കണ്ണൂര്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍,അഡ്വ.കെ.എ.ലത്തീഫ്, അള്ളാംകുളം മഹമ്മൂദ്, പി.കെ.സുബൈര്‍, ഒ.പി.ഇബ്രാഹിംകുട്ടി, കൊടിപ്പൊയില്‍ മുസ്തഫ, കെ.വി.മുഹമ്മദ്കുഞ്ഞി, കെ.മുഹമ്മദ്ബഷീര്‍, പി.സി.നസീര്‍, സി.ഉമ്മര്‍, പി.പി.മുഹമ്മദ് നിസാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. .
n a nellikkunnu