സൂ സഫാരി പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ തളിപ്പറമ്പിന്റെ മുഖച്ഛായ തന്നെ മാറും, പാർക്ക് നിർമ്മിക്കുന്നതിനുള്ള വിദഗ്ധസമിതിയെ നിശ്ചയിച്ചു

സൂ സഫാരി പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ തളിപ്പറമ്പിന്റെ മുഖച്ഛായ തന്നെ മാറും, പാർക്ക് നിർമ്മിക്കുന്നതിനുള്ള വിദഗ്ധസമിതിയെ നിശ്ചയിച്ചു
Oct 11, 2025 07:56 PM | By Sufaija PP

തളിപ്പറമ്പ് നാടുകാണിയിലെ നിർദിഷ്ട സൂ സഫാരി പാർക്ക് സ്ഥാപിക്കുന്നതിനുള്ള 252. 8 ഏക്കർ ഭൂമി സംസ്ഥാന മ്യൂസിയം മൃഗശാല വകുപ്പിന് കൈമാറി സർക്കാർ ഉത്തരവായത്തിന് ശേഷം തുടർ നടപടിയായി സൂ സഫാരി പാർക്ക് നിർമിക്കുന്നതിനായി വിദഗ്ദ സമിതിയെ നിശ്ചയിച് ഉത്തരവായത്. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയും, തളിപ്പറമ്പ എം എൽ എ എം വി ഗോവിന്ദൻ മാസ്റ്ററും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ യോഗത്തിൻ്റെതാണ് തീരുമാനം. തളിപ്പറമ്പ് -ആലക്കോട് സംസ്ഥാന പാതയോടുചേർന്ന് നാടുകാണിയിലാണ് പാർക്ക് സ്ഥാപിക്കുക.

പദ്ധതിക്കായി വിശദമായ ഡിപിആർ തയ്യാറാക്കുന്നതിന് രണ്ടുകോടി രൂപ സർക്കാർ നേരത്തെ തന്നെ ബജറ്റിൽ അനുവദിച്ചിരുന്നു. ഡിപിആർ തയ്യാറാക്കുന്നതും മറ്റും പ്രവർത്തനങ്ങൾക്കുമായാണ് അഞ്ചംഗ വിദഗ്ദ സമിതിയെ തീരുമാനിച്ചത്. റിട്ടയർഡ് ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായ ജെയിംസ് വർഗീസിൻ്റെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ദ സമിതിയാണ് നിലവിൽ വന്നത്. സന്തോഷ് ജോർജ് കുളങ്ങര, വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷൻ ഐ.എഫ്.എസ്, മൃഗശാല വകുപ്പ് ഡയരക്ടർ

മഞ്ജുള ദേവി, മൃഗശാല വകുപ്പ് മുൻ ഡയരക്ടർ അബു എബ്രഹാം എന്നിവരാണ് മറ്റ് അംഗങ്ങൾ. ജനുവരി അവസാനത്തോടെ വിശദ ഡി പി ആർ സമർപ്പിക്കും. തുടർന്ന് ആവശ്യമായ സർക്കാർ അംഗീകാരം ലഭ്യമാകുന്നതോടെ ടെണ്ടർ നടപടികളിലേക്ക് കടക്കും.

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകുന്നതായിരിക്കും സൂ സഫാരി പാർക്ക്. മൃഗങ്ങളെ കണ്ടുകൊണ്ടുള്ള സഫാരിയാകും പ്രധാന ആകർഷണം. ഇതിനൊപ്പം മ്യൂസിയവും ബയോളജിക്കൽ പ്ലാൻ്റേഷനുമുണ്ടാകും. നിലവിലുള്ള പ്രകൃതി അതേപടി നിലനിർത്തി സ്വാഭാവിക വനവൽക്കരണം നടത്തിയാകും രൂപകൽപ്പന.

മൃഗശാലകൾ ഇല്ലാത്ത കണ്ണൂർ ജില്ലയിലാണു സംസ്ഥാനത്ത് പ്രഥമ സു സഫാരി പാർക്ക് പണിയുന്നതെന്ന പ്രത്യേകതയുണ്ട്. ആവശ്യമായ ഭൂമി മ്യൂസിയം---മൃഗശാല വകുപ്പിനു രേഖാപരമായി കൈമാറിക്കിട്ടിയാതോടെ വിശദ പദ്ധതി രേഖ തയാറാക്കുകയാണ് ആദ്യ പടി. ഇതിനായാണ് വിദഗ്ദ സമിതിയെ സർക്കാർ നിയോഗിച്ചത്. സൂ സഫാരി പാർക്കിന് മൃഗങ്ങളെയും വിചിത്ര ജീവികളെയും സംസ്ഥാനത്തെ തിരുവനന്തപുരം-- തൃശൂർ മൃഗശാലകളിൽനിന്ന് കൊണ്ടുവരാം. അവശ്യം വേണ്ടുന്ന മൃഗങ്ങളെയും പക്ഷികളെയും കൈമാറ്റ സംവിധാന(ബാർടർ വ്യവസ്ഥ)ത്തിലൂടെ രാജ്യത്തെ പ്രശസ്‌തങ്ങളായ ഇതര മൃഗശാലകളിൽനിന്ന് എത്തിക്കാനുമാവും.

അത്യുത്തര കേരളത്തിൻ്റെ വിനോദസഞ്ചാര ഭൂപടത്തിൽ നാഴികക്കല്ലായി മാറുന്ന സൂ സഫാരി പാർക്ക് കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ വൻമുതൽക്കൂട്ടാകുന്നതിനാൽ അതിവേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നാടുകാണി എസ്‌റ്റേറ്റിലെ പ്രകൃതി സമ്പത്ത് സഫാരി പാർക്കിനുള്ള അനുകൂല ഘടകമായ അത് പരമാവധി പ്രയോജനപ്പെടുത്തും.ധാന തടസ്സം നീങ്ങി. ബ്രിട്ടീഷ് അധികാരികളും പ്രാദേശിക ഭരണനേതൃത്വവും ഐക്യത്തോടെ പ്രവർത്തിച്ച് സഫലമായ തലസ്ഥാനത്തെ(1857)യും തൃശൂരി(1885) ലെയും മൃഗ ശാലകളുണ്ടെങ്കിലും കേരളത്തിൽ സഫാരി പാർക്കുകൾ ഇല്ല. സ്വാഭാവികമായ പ്രകൃതിദത്ത പശ്ച‌ാത്തലത്തിലും അന്തരീക്ഷത്തിലും പക്ഷിമൃഗാദികൾക്കും ഇഴജന്തുക്കൾക്കും സ്വൈരവിഹാരം നടത്താനാവുംവിധമായിരിക്കും പാർക്കിൻ്റെ രൂപകൽപനയും പൂർത്തീകരണവും. വിനേ സഞ്ചാരികൾക്കു അതിസുരക്ഷിതമായ കവചിത വാഹനങ്ങളിൽ പാർക്കിലുടെ സഞ്ചരിക്കാൻ സൗകര്യമുണ്ടാവും. അവയ്ക്ക് അനുബന്ധമായി വൈവിധ്യമാർന്ന സസ്യജാലങ്ങളുടെ കലവറയായ ബോട്ടാണിക്കൽ ഗാർഡൻ, ജലം പാഴാക്കാതെ സംഭരിക്കാൻ കൂറ്റൻ മഴവെള്ള സംഭരണി, പ്രകൃതിദത്ത ചരിത്ര മ്യൂസിയം, സാംസ്‌കാരിന പൈതൃകം വിളിച്ചോതുന്ന ചിത്രമെഴുത്ത് തുടങ്ങിയവയുമുണ്ടാകും. മൃഗങ്ങളെപ്പറ്റി അടുത്ത് മനസിലാക്കാൻ സൗകര്യമൊരുക്കും. തുടർന്നാകും സഫാരി. സ്വാഭാവിക വനാന്തരീക്ഷത്തിൽ തുറന്ന കൂടുകളിലാവും മൃഗങ്ങൾ. പ്രകൃതി അതേപടി സംരക്ഷിച്ച് സ്വാഭാവിക വനവൽക്കരണം ഏറ്റെടുത്താവും പാർക്ക്.


" ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായി കേരളം ഇതിനക തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ടോപ് ട്രെണ്ടിംഗ് ഡെസ്റ്റിനേഷനുകളായി കേരളത്തിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും മാറിയിരിക്കുന്നു. അതിലേക്കുള്ള സുപ്രധാനമായ ചുവടുവയ്‌പാണ് തളിപ്പറമ്പ് നാടുകാണിയിലെ സൂ സഫാരി പാർക്ക്. പാർക്ക് സ്ഥാപിക്കാ സർക്കാർ തീരുമാനിച്ച് കഴിഞ്ഞത്‌മുതൽ അതിനായി പ്രാഥമിക ചിലവുകൾക്ക് ബജറ്റിത പണം നീക്കി വച്ച്, 252 ഏക്കർ ഭൂമി കൈമാറിക്കൊണ്ട് ഉത്തരവായി, ഇപ്പോൾ വിദഗ്ദ സമിതിയെയും തീരുമാനിച്ചിരിക്കുന്നു. വളരെ വേഗത്തിലാണ് കാര്യങ്ങളെല്ലാം നടക്കുന്ന പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ യാഥാർത്ഥ്യമാക്കുന്നതിനായി ഡി പി ആർ തയ്യാറാക്കൽ ഉടൻ ആരംഭിക്കും. തളിപ്പറമ്പിനെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന പറശ്ശിനിക്കടവ് പിൽഗ്രിം ടൂറിസം, കരിമ്പം ഫാം ടൂറിസം, വെള്ളിക്കീൽ ഇക്കോ പാർക്ക്, തെയ്യം മ്യൂസിയം, ഹാപ്പിനസ് പാർക്കുകൾ തുടങ്ങിയ അഭിമാന പദ്ധതികൾക്കൊപ്പം സൂ സഫാരി പാർക്കും യാഥാർഥ്യമാകുന്നതോടെ നാടിനെ മുഖഛായ മാറും" - എം വി ഗോവിന്ദൻ മാസ്റ്റർഎംഎൽഎ

Zoo Safari Park

Next TV

Related Stories
‘ഷാഫിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കും’; വി ഡി സതീശന്‍

Oct 11, 2025 07:29 PM

‘ഷാഫിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കും’; വി ഡി സതീശന്‍

‘ഷാഫിയുടെ ചോര നിലത്തു വീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കും’; വി ഡി...

Read More >>

Oct 11, 2025 07:20 PM

"നന്ദി കേരള പോലീസ്, പാതിരാത്രിയിലെ യാത്രയിലെ കാവലിന് നന്ദി": കൂടെയൊരു ചോക്ലേറ്റും, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയുടെ കത്ത്

"നന്ദി കേരള പോലീസ്, പാതിരാത്രിയിലെ യാത്രയിലെ കാവലിന് നന്ദി": കൂടെയൊരു ചോക്ലേറ്റും, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയുടെ...

Read More >>
വീണ്ടും അതിശക്തമഴ; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Oct 11, 2025 07:11 PM

വീണ്ടും അതിശക്തമഴ; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

വീണ്ടും അതിശക്തമഴ; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ...

Read More >>

Oct 11, 2025 03:11 PM

"പൊതുമരാമത്ത് വകുപ്പ് ഉന്നതരും സി പി എം ഭരണനേതൃത്വവും അവിശുദ്ധ കൂട്ടുകെട്ടിലൂടെ അഴിമതി ലക്ഷ്യമിട്ടാണ് എം എൽ എ ഫണ്ടിൻ്റെ വിനിയോഗം നടത്തുന്നത്": എ പി ഗംഗാധരൻ

"പൊതുമരാമത്ത് വകുപ്പ് ഉന്നതരും സി പി എം ഭരണനേതൃത്വവും അവിശുദ്ധ കൂട്ടുകെട്ടിലൂടെ അഴിമതി ലക്ഷ്യമിട്ടാണ് എം എൽ എ ഫണ്ടിൻ്റെ വിനിയോഗം നടത്തുന്നത്": എ പി...

Read More >>
PTH പാലിയേറ്റീവ് കെയർ സന്ദേശ റാലി ഇന്ന്

Oct 11, 2025 03:05 PM

PTH പാലിയേറ്റീവ് കെയർ സന്ദേശ റാലി ഇന്ന്

PTH പാലിയേറ്റീവ് കെയർ സന്ദേശ റാലി ഇന്ന്...

Read More >>
തലശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ്  ഒരാൾ മരിച്ചു

Oct 11, 2025 03:02 PM

തലശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഒരാൾ മരിച്ചു

തലശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഒരാൾ...

Read More >>
Top Stories










News Roundup






//Truevisionall