കൊളച്ചേരി: കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് ലോക പാലിയേറ്റീവ് ഹോസ് പീസ് ദിനമായ ഇന്ന് ഒക്ടോബർ 11 ശനിയാഴ്ച സമുചിതമായി ആചരിക്കും.
ദിനാചരണ ഭാഗമായുള്ള പാലിയേറ്റീവ് കെയർ സന്ദേശ റാലി ഉച്ചയ്ക്ക് ശേഷം 3:30 ന് ചേലേരി യു പി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് ചേലേരി മുക്കിൽ സമാപിക്കും. സമാപന ചടങ്ങ് പി ടി എച്ച് മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിലിന്റെ അധ്യക്ഷതയിൽ മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം നിർവ്വഹിക്കും.


മറ്റു പ്രമുഖരും സംബന്ധിക്കും
PTH Palliative Care Message Rally Today