തളിപ്പറമ്പ്: യുവാവിനെ മര്‍ദ്ദിച്ച് കൈയുടെ തള്ളവിരല്‍ ഒടിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്.കുറുമാത്തൂര്‍ ചൊറുക്കള കുന്നുമ്മല്‍ റോഡിലെ ബൈത്തുല്‍ ഇസ്ഹാനില്‍ കെ.സിയാദിന്റെ(42)പരാതിയിലാണ് കേസ്.
ചൊറുക്കളയിലെ ഷെരീഫ്, ഷഫീഖ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെ പേരിലാണ് കേസ്.കഴിഞ്ഞ മാസം 29 ന് രാത്രി 8.45 നാണ് കേസിനാസ്പദമായ സംഭവം.
ഏഴാംമൈല്‍ ചെമ്പരത്തി ബാറില്‍ വെച്ച് നാലുപേരും സംസാരിക്കുന്നതിനിടെ ഷെരീപ് ഭാര്യയുമായി പിരിഞ്ഞ് താമസിക്കുന്നത് സംബന്ധിച്ച് സിയാദുമായി വാക്തര്‍ക്കമുണ്ടാവുകയും ഷഫീഖ് സിയാദിനെ ബാറിന്റെ റൂപ്‌ടോപ്പില്‍ കൊണ്ടുപോവുകയും മൂന്നുപേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
സിയാദിന്റെ ഇടതുകൈയുടെ തള്ളവിരല്‍ പിടിച്ചൊടിച്ച് എല്ലിന് ഗുരുതരമായ പരിക്കേല്‍പ്പിച്ചതിനാണ് കേസ്.
Case filed against three people













.jpg)























