കണ്ണൂര്‍: പ്രതിമാസ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതായ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ്‌കേസെടുത്തു.ഇരിണാവ് കുപ്പുരയില്‍ വീട്ടില്‍ അബ്ദുല്‍ജലീല്‍, ഫായിസ്, കോയക്കുട്ടി തങ്ങള്‍ എന്നിവരുടെ പേരിലാണ് കേസ്.
അഞ്ചാംപീടിക കരിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം കല്യാശേരി സെന്‍ട്രലിലെ കുഴിക്കണ്ടത്തില്‍ വീട്ടില്‍ കെ.കെ.ഫാത്തിമയുടെ പരാതിയിലാണ് കേസ്.പൊടിക്കുണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഫിദഫുഡ് എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ഒരു ലക്ഷം രൂപക്ക് പ്രതിമാസം 1400 രൂപ ലാഭവിഹിതം ലഭിക്കുമെന്ന് പ്രതികള്‍ ഫാത്തിമയെ വിസ്വസിപ്പിക്കുകയും,ഇത് പ്രകാരം 2024 ജൂണ്‍ 15 ന് 9 ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തു.എന്നാല്‍ ലാഭവിഹിതവും നിക്ഷേപിച്ച പണവും നല്‍കിയല്ല എന്ന പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്.
Case filed against three people


























_(17).jpeg)








