കണ്ണപുരം: പൂട്ടിയിട്ട വീടു കുത്തി തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്നു. കല്യാശേരി ചെക്കിക്കുണ്ട് കോളനിയിൽ താമസിക്കുന്ന പി.പി.റഹ്മത്തിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
വീടിന്റെ മുൻ വശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച 20,000 രൂപയും കിടക്കയുടെ അടിയിൽ സൂക്ഷിച്ച ഒന്നര പവന്റെ മാലയും രണ്ട് പവൻ തൂക്കമുള്ള വളയും കവർന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 5 നും ഏഴിനു രാത്രി 8 മണിക്കുമിടയിലാണ് കവർച്ച നടന്നതെന്ന് പരാതിയിൽ പറയുന്നു.


2,75,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത കണ്ണപുരം പോലീസ് അന്വേഷണം തുടങ്ങി.
Theft at home