മട്ടന്നൂർ: വെള്ളിയമ്പ്ര ഏലന്നൂരിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട 18 കാരിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടി പുഴയിൽ വീണത്.
സംഭവം അറിഞ്ഞ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും പെൺകുട്ടിയെ രക്ഷിക്കാനായില്ല. വിവരം ലഭിച്ചതോടെ അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തുകയായിരുന്നു.
Mattannur