സ്വർണവില വീണ്ടും ഉയർന്നു

സ്വർണവില വീണ്ടും ഉയർന്നു
Sep 8, 2025 10:36 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. രാവിലെ വില നിശ്ചയിച്ചപ്പോൾ ​ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറ‍ഞ്ഞിരുന്നു. എന്നാൽ ഉച്ചയ്ക്ക് വീണ്ടും വില മാറിയിരിക്കുകയാണ്. പവന്റെ വില ഒറ്റയടിക്ക് 400 രൂപ വർദ്ധിച്ചു. ​ഗ്രാമിന് 50 രൂപയും ഉയർന്നു. ഇതോടെ സ്വർണവില വീണ്ടും റെക്കോർ‌ഡ് നിരക്കിലെത്തി നിലവിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. 

ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 79,880 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 87,500 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11,000 രൂപ നൽകേണ്ടിവരും.

ഇന്ന് രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണ്ണവില 3584 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 88.21 ആയിരുന്നു. ഉച്ചയ്ക്ക് ശേഷം അന്താരാഷ്ട്ര സ്വർണ്ണവില 3612 ഡോളറിലേക്ക് എത്തിയതും രൂപയുടെ വിനിമയ നിരക്ക് 88 ലേക്കും എത്തിയതിനെ തുടർന്ന് സ്വർണ്ണവില 50 രൂപ വർദ്ധിച്ച് 9985 രൂപ ഗ്രാമിനും, 400 രൂപ വർദ്ധിച്ച് 79880 രൂപ പവനും വിലയായി.കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില 17 ദിവസത്തിനുള്ളിൽ വില 9985 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. സ്വർണ്ണവില ഗ്രാമിന് പതിനായിരം രൂപയിലേക്ക് എത്താൻ ഇനി 15 രൂപ മാത്രമാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9985 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 8200 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6355 ആണ്. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 133 രൂപയാണ്

Gold

Next TV

Related Stories
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Sep 8, 2025 10:32 PM

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി...

Read More >>
കാറിന് ഉരസിയിട്ട് നിർത്താതെ പോയെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച മൂന്നുപേർക്കെതിരെ കേസ്

Sep 8, 2025 10:27 PM

കാറിന് ഉരസിയിട്ട് നിർത്താതെ പോയെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച മൂന്നുപേർക്കെതിരെ കേസ്

കാറിന് ഉരസിയിട്ട് നിർത്താതെ പോയെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച മൂന്നുപേർക്കെതിരെ കേസ്...

Read More >>
കണ്ണപുരം കീഴറ സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക്കിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

Sep 8, 2025 08:37 PM

കണ്ണപുരം കീഴറ സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക്കിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

കണ്ണപുരം കീഴറ സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക്കിനെ സ്ഥലത്തെത്തിച്ച്...

Read More >>
കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം സ്‌റ്റേഡിയമായി കണ്ണൂര്‍ മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയം തിരഞ്ഞെടുത്തു

Sep 8, 2025 06:03 PM

കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം സ്‌റ്റേഡിയമായി കണ്ണൂര്‍ മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയം തിരഞ്ഞെടുത്തു

കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം സ്‌റ്റേഡിയമായി കണ്ണൂര്‍ മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയം...

Read More >>
മുയ്യം മഹല്ലിൽ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കമാൽ ഉസ്താദിനായി സ്നേഹാദരവ് സംഘടിപ്പിച്ചു

Sep 8, 2025 05:58 PM

മുയ്യം മഹല്ലിൽ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കമാൽ ഉസ്താദിനായി സ്നേഹാദരവ് സംഘടിപ്പിച്ചു

മുയ്യം മഹല്ലിൽ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കമാൽ ഉസ്താദിനായി സ്നേഹാദരവ്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോട്ടലുകൾക്ക് 18000 രൂപ പിഴ ചുമത്തി

Sep 8, 2025 05:48 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോട്ടലുകൾക്ക് 18000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോട്ടലുകൾക്ക് 18000 രൂപ പിഴ...

Read More >>
Top Stories

News Roundup

//Truevisionall