കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം സ്‌റ്റേഡിയമായി കണ്ണൂര്‍ മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയം തിരഞ്ഞെടുത്തു

കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം സ്‌റ്റേഡിയമായി കണ്ണൂര്‍ മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയം തിരഞ്ഞെടുത്തു
Sep 8, 2025 06:03 PM | By Sufaija PP

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം സ്‌റ്റേഡിയമായി കണ്ണൂര്‍ മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയം തിരഞ്ഞെടുത്തു. ആദ്യ സീസണില്‍ സ്വന്തമായി ഹോം സ്‌റ്റേഡിയം ഇല്ലാതെയാണ് കണ്ണൂര്‍ വാരിയേഴ്‌സ് മത്സരിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കാലിക്കറ്റ് എഫ്‌സിക്കൊപ്പമായിരുന്നു കണ്ണൂരിന്റെ ഹോം മത്സരങ്ങള്‍ നടന്നത്. ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ പന്ത് തട്ടിയ കേരളത്തിലെ ഏക സ്റ്റേഡിയമാണ് കണ്ണൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം.

കണ്ണൂരിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ ഏതൊരു സാധാരണകാരനും മത്സരം കാണാന്‍ എത്താം എന്നത് മറ്റൊരു പ്രത്യേകതയാണ്. ഫെഡറേഷന്‍ കപ്പ്, ഇ.കെ.നായനാര്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ്, ശ്രീനാരായണ ട്രോഫി, സിസര്‍സ് കപ്പ്, കേരള പ്രീമിയര്‍ ലീഗ് തുടങ്ങിയ നിരവധി മത്സരങ്ങള്‍ സ്റ്റേഡിയം സാക്ഷിയായിട്ടുണ്ട്. അവസാനമായി 2008 ല്‍ നടന്ന ഇ.കെ.നായനാര്‍ ഇന്റര്‍നാഷണല്‍ ട്രോഫിയിലാണ് ഫുട്‌ബോള്‍ മത്സരം കാണാന്‍ ഗ്യാലറി നിറഞ്ഞു കവിഞ്ഞത്.

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പുറമെ സ്ത്രീകളും കുട്ടികളും അന്ന് മത്സരങ്ങള്‍ കാണാനെത്തിയിരുന്നു. 2012 ല്‍ ഒക്ടോബറില്‍ മറഡോണ കണ്ണൂരിലെത്തിയപ്പോള്‍ 50,000 ത്തിലധികം പേരാണ് സ്റ്റേഡിയത്തിലെത്തിയത്. 35,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഒരു വശം നിലവില്‍ ബലക്ഷയം കാരണം ഉപയോഗിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ 15,000 ത്തിലധികം പേര്‍ക്കായിരിക്കും മത്സരം കാണാന്‍ സാധിക്കുക.

സൂപ്പര്‍ ലിഗ് കേരള മത്സരങ്ങള്‍ തുടങ്ങാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കെ ഗ്രൗണ്ടില്‍ പുല്ല് പരിപാലന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഗ്യാലറിയിലെ അറ്റക്കുറ്റപണികള്‍, ഫ്‌ളെഡ്‌ലൈറ്റ് സ്ഥാപിക്കല്‍, പെയിന്റിംങ്, പരിസരം വൃത്തിയാക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ നടക്കാനുണ്ട്. മട്ടന്നൂരിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി Also read: മട്ടന്നൂരിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി ചെറിയ ഇടവേളയ്ക്ക് ശേഷം കണ്ണൂരിലേക്ക് ദേശീയ ലെവലിലുള്ള മത്സരം മടങ്ങിയെത്തുന്നു എന്നത് ഫുട്‌ബോള്‍ ആരാധകരില്‍ ആവേശം നിറക്കുന്നു.

Kannur Municipal Jawahar Stadium

Next TV

Related Stories
സ്വർണവില വീണ്ടും ഉയർന്നു

Sep 8, 2025 10:36 PM

സ്വർണവില വീണ്ടും ഉയർന്നു

സ്വർണവില വീണ്ടും...

Read More >>
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Sep 8, 2025 10:32 PM

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി...

Read More >>
കാറിന് ഉരസിയിട്ട് നിർത്താതെ പോയെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച മൂന്നുപേർക്കെതിരെ കേസ്

Sep 8, 2025 10:27 PM

കാറിന് ഉരസിയിട്ട് നിർത്താതെ പോയെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച മൂന്നുപേർക്കെതിരെ കേസ്

കാറിന് ഉരസിയിട്ട് നിർത്താതെ പോയെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച മൂന്നുപേർക്കെതിരെ കേസ്...

Read More >>
കണ്ണപുരം കീഴറ സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക്കിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

Sep 8, 2025 08:37 PM

കണ്ണപുരം കീഴറ സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക്കിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

കണ്ണപുരം കീഴറ സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക്കിനെ സ്ഥലത്തെത്തിച്ച്...

Read More >>
മുയ്യം മഹല്ലിൽ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കമാൽ ഉസ്താദിനായി സ്നേഹാദരവ് സംഘടിപ്പിച്ചു

Sep 8, 2025 05:58 PM

മുയ്യം മഹല്ലിൽ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കമാൽ ഉസ്താദിനായി സ്നേഹാദരവ് സംഘടിപ്പിച്ചു

മുയ്യം മഹല്ലിൽ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കമാൽ ഉസ്താദിനായി സ്നേഹാദരവ്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോട്ടലുകൾക്ക് 18000 രൂപ പിഴ ചുമത്തി

Sep 8, 2025 05:48 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോട്ടലുകൾക്ക് 18000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോട്ടലുകൾക്ക് 18000 രൂപ പിഴ...

Read More >>
Top Stories










News Roundup






//Truevisionall