മുയ്യം മഹലിന്റെ സേവനപാതയിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ട പ്രിയ ഗുരു കമാൽ ഉസ്താദിനെയും രണ്ടര പതിറ്റാണ്ട് പിന്നിട്ട അബ്ദുള്ള ഉസ്താദിനെയും മുയ്യം മഹല്ല് കമ്മിറ്റിയുടെയും പ്രവാസി കൂട്ടായ്മയും സംഘ കുടുംബവും ചേർന്ന് സ്നേഹാദരവ് നൽകി. ഇന്നലെ രാത്രി കൻസിൽ ഉലമാ നഗറിൽ വച്ച് പട്ടുവം കെപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ആയിരുന്നു ആദരവ്.
മഹല്ലിന്റെ ഓരോ വികസനപ്രവർത്തനങ്ങളിലും പള്ളിയുടെ പ്രവർത്തനങ്ങളിലും മുൻ നിരയിൽ നിറ സാന്നിധ്യമായിരുന്ന ഉസ്താതിന്റെ ശ്രമഫലമായാണ് ഇന്ന് കാണുന്ന രീതിറിയിലേക്ക് പള്ളിയും മദ്രസയും വിപുലമായത്. ഇന്ന് കാണുന്ന മക്കളെയും അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടെ രണ്ട് തലമുറയുടെ ഗുരുവാണ് അദ്ദേഹം. പള്ളി സംബന്ധമായ വികസന പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും എന്നും മുന്നിൽ ആയിരുന്നു ഉസ്താദ്.


മഹല്ല് പ്രസിഡന്റ് കെ മൂസാൻകുട്ടി, സെക്രട്ടറി മുസ്തഫ, ട്രഷറർ മഹറൂഫ്, പ്രവാസി കൂട്ടായ്മ പ്രതിനിധികളായി അബ്ദുറഹ്മാൻ, സത്താർ, ഷബീർ, മുനീർ, മൻസൂർ, എന്നിവരും റഫീഖ്, സാലിം, ഉമൈർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Kamal Ustad