ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എരുവേശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കുടിയാൻമലയിൽ പ്രവർത്തിച്ചു വരുന്ന ഹോട്ടലുകൾക്ക് 18000 രൂപ പിഴ ചുമത്തി.
ജെയ്സൺ പി ടി എന്നവരുടെ നടത്തിപ്പിലുള്ള ഹോട്ടൽ ന്യൂ സ്റ്റാറിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിൽ നിന്നുള്ള ജൈവ അജൈവ മാലിന്യങ്ങൾ ഹോട്ടലിന് പുറക് വശത്തു അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നതായും പ്ലാസ്റ്റിക് മാലിന്യങ്ങൾ പന്നി ഫാമിലേക്ക് കൊടുക്കുന്ന ഡ്രമ്മിൽ ഭക്ഷണാവാശിഷ്ടങ്ങളുടെ കൂടെ ഇട്ടിരിക്കുന്നതായും കണ്ടെത്തി.


ഹോട്ടലിന് 10000 രൂപ പിഴ ചുമത്തി.സെബാസ്റ്റ്യൻ പി ടി എന്നവരുടെ നടത്തിപ്പിലുള്ള ഹോട്ടൽ ന്യൂ സ്റ്റാറിൽ നടത്തിയ പരിശോധനയിൽ ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടത് കണ്ടെത്തിയതിനെ തുടർന്നു ഹോട്ടലിന് 5000 രൂപ പിഴ ചുമത്തി. ഹോട്ടൽ സെന്റ് മേരീസിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിന് പുറക് വശത്തു മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനും കത്തിച്ചതിനും 3000 രൂപയും പിഴയിട്ടു.
ജൈവ - അജൈവ മാലിന്യങ്ങൾ തരം തിരിച്ചു ശാസ്ത്രീയമായി സംസ്‌ക്കരിക്കാൻ ഹോട്ടൽ ഉടമകൾക്ക് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി കെ, എരുവേശ്ശി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ വിജി പി വി, ഒ. എ അഖിൽ കുമാർ വി ബി തുടങ്ങിയവർ പങ്കെടുത്തു
Hotels fined Rs 18,000