ഇരിക്കൂർ: കാറിന് ഉരസിയിട്ട് നിർത്താതെ പോയെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച മൂന്നുപേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ലോറി ഡ്രൈവർ കൂട്ടുപുഴ പേരട്ട സ്വദേശി കെ.ജിജേഷിന്റെ പരാതിയിലാണ് കെ. എൽ. 55 .എ എ . 6238 നമ്പർ കാർഡ്രൈവർക്കും മറ്റു കണ്ടാലറിയാവുന്ന രണ്ടു പേർക്കുമെതിരെ ഇരിക്കൂർ പോലീസ് കേസെടുത്തത്.
ഈ മാസം 6 ന് ഉച്ചക്ക് രണ്ട് മണിക്ക് പടിയൂർ പെടയങ്ങോട് പള്ളിക്ക് മുൻവശം റോഡിൽ വെച്ചാണ് സംഭവം. ഒന്നാം പ്രതി കൈ കൊണ്ട് മുഖത്തടിച്ചും ചീത്തവിളിച്ചും രണ്ടാം പ്രതി ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചും മൂന്നാം പ്രതി നിലത്തിട്ട് വലിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
Case