കണ്ണൂർ :പ്രവാചകൻ മുഹമ്മദ് നബിയുടെ പ്രകീർത്തന സദസ്സുകൾ നിലനിർത്തുകയും റബീഉൽ അവ്വൽ അവസാനം വരെ വിപുലമായ രീതിയിൽ മൗലീദ് ജൻസകൾ കൊണ്ടാടുകയും ചെയ്യണമെന്ന് സമസ്ത ജില്ലാ ഉപാധ്യക്ഷൻ ഉമർകോയ തങ്ങൾ പറഞ്ഞു.
സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന പ്രമേയത്തിൽ റബീഉൽ അവ്വൽ ക്യാമ്പയിലിന്റെ ഭാഗമായി സമസ്ത കേരള മദ്രസ മാനേജ്മെൻറ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 53 റേഞ്ചുകളിൽ നടക്കുന്ന മൗലീദ് ജൽസയുടെ ജില്ലാതല ഉദ്ഘാടനം മാതമംഗലം ജുമാമസ്ജിദിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റബീഉൽ അവ്വൽ അവസാനം വരെ വീടുകളിലും പള്ളികളിലും മൗലീദ് സദസ്സുകൾ നിലനിർത്തുകയുംപ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.


സയ്യിദ് കെ പി പി തങ്ങൾ അൽ ബുഖാരി അധ്യക്ഷത വഹിച്ചു ഹാഫിള് സാബിത്ത് ദാരിമി പ്രവാചക പ്രകീർത്തന പ്രഭാഷണം നടത്തി ഫിർദൗസ് ഫൈസി ഇർഫാനി മൗലിദ് ജെൽസക്ക് നേതൃത്വം നൽകി.
മുഹമ്മദ് ബിൻ ആദം ,അഷ്റഫ് ബംഗാളി മുഹല്ല,മഹ്മൂദ് ഹാജി മാതമംഗലം,കെ പി അബൂബക്കർ ഹാജി കണ്ണാടി പറമ്പ്,അബ്ദുൽ റസാഖ് തോട്ടിക്കൽ,ഹുസൈൻ ഹാജി മാടായി .അഷ്റഫ് പെട യന,മർവ കരീം ഹാജി,പി കെ അബ്ദുൽഖാദർ മൗലവി,ഷഫീഖ് അസ്അദി,യ അഖുബ് ഫൈളി ഇർഫാനി ,മഹ്റൂഫ് ദാരിമി,സകരിയ ദാരിമി,സംബന്ധിച്ചു.
moulid jalsa