ആപ്പിള്‍ പ്രേമികളുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് വമ്പന്‍ അപ്‍ഗ്രേഡുകളു മായി ഐഫോണ്‍ 17 സീരീസ് സ്‍മാർട്ട്‍ഫോണുകള്‍ പുറത്തിറങ്ങി. കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലുള്ള ആപ്പിള്‍ പാര്‍ക്ക് വേദിയായ അനാച്ഛാദന ചടങ്ങില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 എയർ, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് അവതരിപ്പിച്ചത്.
ഇവയില്‍ ഐഫോണ്‍ 17 എയർ 5.6 മില്ലീമീറ്റർ മാത്രം കട്ടിയുമായി ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണ്‍ എന്ന ഖ്യാതിയുമായാണ് അവതരിച്ചിരിക്കുന്നത്. ലിക്വിഡ് ഗ്ലാസ് ഇന്‍റർഫേസാണ് ഐഫോണ്‍ 17 സീരീസിന്‍റെ ഏറ്റവും വലിയ സവിശേഷത. എ19 ചിപ്, എ19 പ്രോ ചിപ്, ക്യാമറ, ബാറ്ററി അപ്‍ഗ്രേഡുകള്‍ തുടങ്ങി ഏറെ പുതുമ ഐഫോണ്‍ 17 ശ്രേണിക്ക് അവകാശപ്പെടാ നുണ്ട്. ഐഫോണ്‍ 17 സീരീസിലെ എല്ലാ മോഡലുകളും 256 ജിബി സ്റ്റോറേജിലാണ് ആരംഭിക്കുന്നത്.


256ജിബി സ്റ്റോറേജ് വേരിയന്റുള്ള ഐഫോൺ 17-ന് 82,900 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകും. അതേസമയം, പുതിയ ഐഫോൺ എയർ 256ജിബി മോഡലിന് 1,19,900 രൂപയാണ് വില. രണ്ടിരട്ടി പ്രാരംഭ സ്റ്റോറേജായ 256ജിബി, 512ജിബി, 1ടിബി എന്നിവയ്‌ക്കൊപ്പമാണ് ആപ്പിൾ ഐഫോൺ 17 പ്രോ അവതരിപ്പിച്ചത്. ഐഫോൺ 17 പ്രോ മാക്സ് ഇതിലും മുന്നോട്ട് പോയി, 256ജിബി, 512ജിബി, 1ടിബി, കൂടാതെ ആദ്യമായി ഒരു 2ടിബി സ്റ്റോറേജ് ഓപ്‌ഷനും വാഗ്ദാനം ചെയ്യുന്നു. കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ, സിൽവർ എന്നിങ്ങനെ പുതിയ നിറങ്ങളോടെയാണ് രണ്ട് മോഡലുകളും എത്തുന്നത്. ഇന്ത്യയിൽ ഐഫോൺ 17 പ്രോയ്ക്ക് 1,34,900 രൂപ മുതലും ഐഫോൺ 17 പ്രോ മാക്സിന് 1,49,900 രൂപ മുതലുമാണ് വില.
i phone 17