കണ്ണൂർ:ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 12-ന് രാവിലെ 10 മുതൽ ഒന്ന് വരെ അഭിമുഖം നടത്തും.
സോഫ്റ്റ് സ്‌കിൽ ആൻഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ, സർവീസ് അഡ്‌വൈസർ, ട്രെയ്നി ടെക്‌നീഷ്യൻ, കസ്റ്റമർ റിലേഷൻ എക്സിക്യുട്ടീവ്, ഷോറും സെയിൽസ് എക്‌സിക്യുട്ടീവ്, ഫീൽഡ് സെയിൽസ് എക്‌സിക്യുട്ടീവ്, ക്വാളിറ്റി ഇൻസ്പെക്ടർ (ഫീൽഡ്) ഒഴിവുകളിലേക്കാണ് നിയമനം.


പിജി, ബിരുദം, ബിടെക്, ഡിപ്ലോമ, ഐടിഐ, പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 300 രൂപയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കണം. രജിസ്റ്റർ ചെയ്തവർക്ക് രജിസ്‌ട്രേഷൻ സ്ലിപ്പുമായി അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ. 04972 707 610, 6282 942 066.
Mini job fair