തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ച് കയറി സഹോദരിയെയേയും ഭര്‍ത്താവിനേയും ആക്രമിച്ച യുവാവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.തളിപ്പറമ്പിലെ മിഥിലാജിന്റെ പേരിലാണ് കേസ്.
കഴിഞ്ഞ ഏഴാംതീയതി രാവിലെ 11.30 നാണ് കേസിനാസ്പദമായ സംഭവം.കുറുമാത്തൂര്‍ ചൊറുക്കളയിലെ കരിയില്‍ പുരയില്‍ വീട്ടില്‍ കെ.പി.റജുല(34)നാണ് മര്‍ദ്ദനമേറ്റത്.


രജുലയുടെ സഹോദരനായ മിഥിലാജ് വീട്ടിനകത്ത് അത്രിക്രമിച്ചുകയറി മുഖത്തടിക്കുകയും ബഹളംകേട്ടെത്തിയ ഇവരുടെ ഭര്‍ത്താവ് മുജീബിനെ ആക്രമിക്കുകയും ചെയ്തതായാണ് പരാതി.കുടുംബപ്രശ്‌നങ്ങളെ സംബന്ധിച്ച അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുള്ള വിരോധമാണേ്രത കാരണം.
Case filed against young man