കാസർകോട്:നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ ദേശീയപാതയിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് തൊഴിലാളികൾ മരിച്ചു. ദേശീയ പാതയിൽ മൊഗ്രാൽ പുത്തൂരിൽ ആണ് അപകടം. വടകര സ്വദേശികളായ അക്ഷയ് ( 32) അശ്വിൻ (30) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. പാതയിൽ ക്രെയിൻ ഉപയോഗിച്ച് തെരുവ് വിളക്ക് സ്ഥാപിക്കുകയായിരുന്നു അക്ഷയിയും അശ്വിനും. ഇരുവരും നിന്നിരുന്നക്രെയിൻ പൊട്ടിയാണ് അപകടം. സർവ്വീസ് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല
Two workers die