തളിപ്പറമ്പ്: കുന്നംകുളം പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ജനകീയ പ്രതിരോധ സദസ് സംഘടിപ്പിച്ചതിന് ഉദ്ഘാടകനായ കെ.പി.സി.സി ജന.സെക്രട്ടെറി അഡ്വ.സോണി സെബാസ്റ്റിയന്‍ ഉള്‍പ്പെടെ 51 കോണ്‍ഗ്രസുകാര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
രാഹുല്‍ വെച്ചിയോട്ട്, നൗഷാദ് ബ്ലാത്തൂര്‍, രജനി രമാനന്ദ്, എം.എന്‍.പൂമംഗലം, ടി.ജനാര്‍ദ്ദനന്‍, എസ്.ഇര്‍ഷാദ്്, മാവില പത്മനാഭന്‍, കെ.രമേശന്‍, എം.വി.പ്രേമരാജന്‍ പൂവ്വം എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് നാല്‍പ്പതുപേര്‍ക്കെതിരെയുമാണ് കേസ്.


ഇന്നല രാവിലെ 10.50 നാണ് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധ പരിപാടി നടത്തിയത്.
Case filed against Congress workers