കണ്ണൂർ: അടി പിടി കേസിൽ പ്രതിയായ യുവാവിന്റെ വീട്ടിൽ കയറി അക്രമം പരാതിയിൽ ആറു പേർക്കെതിരെ സിറ്റി പോലീസ് കേസെടുത്തു. തോട്ടട ആദികടലായിയിലെ പി. അഷറഫിന്റെ പരാതിയിലാണ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 1.20 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം.
രണ്ടാഴ്ച മുമ്പ് തോട്ടട എസ്.എൻ. കോളേജിന് മുന്നിലുണ്ടായിരുന്നഅടി പിടിക്കേസിൽഎസ് എഫ്.ഐ.ക്കാരുടെ പരാതിയിൽ ടൗൺ പോലീസ് കേസിലെ പ്രതിയായ മകൻ റബീഹിനെ അന്വേഷിച്ചെത്തിയ സംഘം വീട്ടിൽ അതിക്രമിച്ചു കയറി മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വരാന്തയിലും മറ്റുമുള്ള 25 ഓളം പൂച്ചെട്ടികളും രണ്ട് പാളി ജനലും അടിച്ചു തകർത്ത് 20000 രൂ പ യിൽ അധികംനഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് സിറ്റി പോലീസ് കേസെടുത്തത്.
Assault


































