തളിപ്പറമ്പ് : ലഹരിക്കെതിരെ ജാഗ്രത പാലിക്കുക ലഹരി മാഫിയ നമുക്ക് ചുറ്റും ഉണ്ട്. മയക്ക്മരുന്നുകൾ പലരൂപത്തിലും എത്താം തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥികളും പൊതുജനങ്ങളും ബോധവാൻമാരാകണം ഈ സന്ദേശമുയർത്തി ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കുട്ടിക്കൂട്ടം പരിപാടി നടത്തി.
തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല പരിപാടി .ജെ. ആർ.സി. ഉപജില്ല കോർഡിനേറ്റർ കെ. നിസാർ ൻ്റെ അധ്യക്ഷതയിൽ.ജെ. ആർ.സി. കണ്ണൂർ ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. അവന്തിക ഉണ്ണികൃഷ്ണൻ, കെ. സൻഹ, എം.സി. ദേവദർശ്, അഭിനവ്. എം. പ്രസംഗിച്ചു.സീതി സാഹിബ് എച്ച്.എസ്.എസിലെ ജെ.ആർ.സി. കേഡറ്റുകൾ പങ്കെടുത്തു.
anti-drug program





































