ചട്ടുകപ്പാറ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര ഗവൺമെൻ്റ് നയത്തിനെതിരെ എൻ ആർ ഇ ജി വർക്കേർസ് യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധറാലി സംഘടിപ്പിച്ചു. യൂനിയൻ മയ്യിൽ ഏറിയ കമ്മിറ്റി അംഗം പി.പവിത്രൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി അംഗം എം.പി.മുകുന്ദൻ അദ്ധ്യക്ഷ്യം വഹിച്ചു.
CITU ഏറിയ പ്രസിഡണ്ട് കെ.നാണു. മഹിളാ അസോസിയേഷൻ മയ്യിൽ ഏറിയ ട്രഷറർ എം.വി.സുശീല ,കെ.പ്രിയേഷ് കുമാർ, എം.നളിനി എന്നിവർ സംസാരിച്ചു. യൂനിയൻ പഞ്ചായത്ത് സെക്രട്ടറിയും ഏറിയ ജോ: സെക്രട്ടറിയുമായ കെ.എം.ഷീബ സ്വാഗതം പറഞ്ഞു.
nreg protest





































